ചെരുപ്പേറ് എനിക്കെതിരെ ആയുധമാക്കി: ടൈറ്റ്ലര്‍
ദില്ലി: ആഭ്യന്തരമന്ത്രി പി. ചിദംബരത്തെ സിഖ് മാധ്യമപ്രവര്ത്തകന് ചെരുപ്പുകൊണ്ടെറിഞ്ഞ സംഭവം കോണ്‍ഗ്രസിലെ ഒരു വിഭാഗം തനിക്കെതിരെ ആയുധമാക്കിയെന്ന് സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ട നേതാവ് ജഗദീഷ് ടൈറ്റ്ലര്‍.
ദേശീയ തലത്തിലല്ല ദില്ലി തലത്തിലുള്ള ലോബിയാണ് ഇതിന് പിന്നില്‍ കളിച്ചതെന്ന് പറഞ്ഞെങ്കിലും ഇതില്‍ ആറുടെയും പേര് വെളിപ്പെടുത്താന്‍ ടൈറ്റ്ലര്‍ തയ്യാറായില്ല.
1984ലെ സിഖ് വിരുദ്ധ കലാപത്തില്‍ ആരോപണവിധേയരായ ടൈറ്റ്ലറെയും സജ്ജന്‍ കുമാറിനെയും മത്സരരംഗത്തുനിന്നും പിന്‍വലിയ്ക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത് വ്യാഴാഴ്ചയാണ്. കടക്കു കിഴക്കന്‍ ദില്ലി മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്നു ടൈറ്റ്ലര്‍.
ദില്ലി മുഖ്യമന്ത്രി ഷീലാ ദീക്ഷിത് ഉള്‍പ്പെടെയുള്ളവരാണോ ഈ രാഷ്ട്രീയക്കളി കളിച്ചതെന്ന ചോദ്യത്തിന് തല്ക്കാലം ആരുടെയും പേരു പറയാന്‍ തനിക്ക് താല്പര്യമില്ലെന്നായിരുന്നു ടൈറ്റ്ലറുടെ മറുപടി.
അകാലിദള്‍ മാത്രമല്ല എന്റെ സ്ഥാനാര്‍ത്ഥിത്വം നഷ്ടപ്പെടാന്‍ കാരണം കോണ്‍ഗ്രസിലെ ഒരു വിഭാഗവും ഇതിന് ശ്രമിച്ചിട്ടുണ്ട്. ചെരുപ്പേറ് സംഭവം അവര്‍ ഒരായുധമാക്കി മാറ്റുകയായിരുന്നു. ഷീലാ ദീക്ഷിതിന്റെ മകന് സന്ദീപ് ദീക്ഷിത് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സാഹചര്യത്തില്‍ അവരുമായി ഒരു തര്‍ക്കത്തിന് ഞാനില്ല- ടൈറ്റ്ലര്‍ പറഞ്ഞു.
സിഖ് വിരുദ്ധ കലാപത്തില്‍ സിഖ് സമുദായം അനുഭവിക്കേണ്ടിവന്ന കഷ്ടതകള്‍ക്ക് ആയിരംവട്ടം മാപ്പു പറയാനും താന്‍ തയ്യാറാണെന്ന് ടൈറ്റ്ലര്‍ പറഞ്ഞിരുന്നു. കേസില്‍ ടൈറ്റ്ലറെ കുറ്റവിമുക്തനാക്കിയ സിബിഐയുടെ നടപടിയാണ് സിഖ് സമുദായക്കാരെ പ്രോകോപിപ്പിച്ചത്. ഇതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസിന് ടൈറ്റ്ലറെയും സജ്ജന്‍കുമാറിനെയും പിന്‍വലിക്കേണ്ടി വന്നത്.
-
ഭൂരിപക്ഷം 38, തലനാരിഴയ്ക്ക് രക്ഷപ്പെട്ടു, 2021ൽ നിയമസഭയിലേക്ക് കഷ്ടിച്ച് കടന്ന് കൂടിയവർ ഇതാ -
കുട്ടനാട്ടിൽ കരച്ചിൽ, പുനലൂരിൽ തമ്മിലടി, ചെങ്ങന്നൂരിൽ പരാതി- സമാധാനമില്ലാതെ കോൺഗ്രസ് -
കെസി വിളിച്ച് തണുപ്പിച്ചു, സീറ്റ് നൽകാം, രാജിയിൽ നിന്ന് പിന്മാറി കെ എസ് യു അധ്യക്ഷൻ അലോഷ്യസ് സേവ്യർ -
'പാവം കോൺഗ്രസ് പ്രവർത്തകരെ വേദനിപ്പിക്കരുത്; അവർ എത്ര വലിയ നേതാവായാലും', കുറിപ്പമായി ഡോ. എസ്എസ് ലാൽ -
‘നെപ്പോ കിഡ്’ അല്ല, പാർട്ടിയിൽ തലമുറമാറ്റം നേരത്തേ തുടങ്ങിയത്- അപു ജോൺ ജോസഫ് -
'ഒരുമാസം ജീവിക്കാൻ ഒന്നരലക്ഷം പോയിട്ട് 5000 രൂപ പോലും വേണ്ട';വ്യക്തിഹത്യക്കെതിരെ തുറന്നടിച്ച് രമ്യ ഹരിദാസ് -
അലോഷ്യസ് സേവ്യർക്കെതിരെ 'കെട്ടിയിറക്കിയ സ്ഥാനാർത്ഥി' പ്രയോഗം; കോൺഗ്രസിൽ പുകച്ചിൽ -
പുതിയ വീടും കാറും സ്വന്തമാക്കും.. ഒപ്പം കൈനിറയെ സ്വര്‍ണവും; ഈ രാശിക്കാര്‍ക്കിനി നല്ലകാലം -
സ്വര്‍ണം ഇടിഞ്ഞു വീണു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുറവ്, ആഭരണം വാങ്ങാം, പവന് വില അറിയാം -
2% അല്ല, ഡിഎ 3% വര്‍ധിച്ച് 61% മാകും!!? 56,100 രൂപ ശമ്പളമുള്ളവര്‍ക്ക് 90,321 രൂപ കിട്ടും! -
സ്വർണ വില പവന് 23,000 രൂപ വരെ ഇടിയും;അക്ഷയ തൃതീയക്ക് സ്വർണം വാങ്ങിക്കൂട്ടാം? പിന്നെ വിറ്റ് കാശാക്കാം -
സ്വര്‍ണവില കുറഞ്ഞു; 74000 രൂപയ്ക്ക് എട്ട് ഗ്രാം വാങ്ങാം, ആഭരണത്തിന് ഈ സ്വര്‍ണം മതി, പവന് വില












Click it and Unblock the Notifications