കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അദ്വാനി പാക്‌ അഭയാര്‍ത്ഥി: ലാലു പ്രസാദ്‌

  • By Staff
Google Oneindia Malayalam News

പട്‌ന: മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ച്‌ അറസ്റ്റിലായ ബിജെപി നേതാവ്‌ വരുണ്‍ ഗാന്ധിയെ റോളറുകൊണ്ട്‌ ചതച്ചരയ്‌ക്കുമെന്ന്‌ പറഞ്ഞ ആര്‍ജെഡി നേതാവ്‌ ലാലു പ്രസാദ്‌ വീണ്ടും ബിജെപി നേതാക്കള്‍ക്കെതിരെ.

ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി എല്‍കെ അദ്വാനിയെയാണ്‌ ഇത്തവണ ലാലു ലക്ഷ്യമിട്ടത്‌.

അദ്വാനി പാകിസ്‌താന്‍ അഭയാര്‍ത്ഥിയാണെന്നാണ്‌ പട്‌നയില്‍ നടന്ന തിരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തില്‍ ലാലു വിശേഷിപ്പിച്ചത്‌.

പ്രധാനമന്ത്രിയാകാന്‍ അദ്വാനി യോഗ്യനല്ല. അദ്വാനിയുടെ ജാതകത്തില്‍ അത്തരത്തിലൊരു യോഗമില്ല- ലാലു പറഞ്ഞു.

രണ്ടു ദിവസം മുമ്പ്‌ ലാലു സുഷമ സ്വരാജിനെ പൂതനയെന്ന്‌ വിളിച്ചത്‌ വിവാദമായിരുന്നു. ലാലു മാന്യമായ ഭാഷ ഉപയോഗിക്കണമെന്ന്‌ സുഷമ മുന്നറിയിപ്പ്‌ നല്‍കുകയും ചെയ്‌തിരുന്നു.

ഇതിനിടെ വരുണിനെതിരായ പരാമര്‍ശങ്ങളുമായി ബന്ധപ്പെട്ട്‌ ലാലുവിനും നിതീഷ്‌ കുമാറിനെതിരെ നടത്തിയ പരാമര്‍ശവുമായി ബന്ധപ്പെട്ട്‌ റാബറിയ്‌ക്കും തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ നോട്ടീസ്‌ അയച്ചു.

മാതൃകാപെരുമാറ്റച്ചട്ടം ലംഘിച്ചെന്ന്‌ കാണിച്ചാണ്‌ നോട്ടീസ്‌ അയച്ചിരിക്കുന്നത്‌. ശനിയാഴ്‌ചയ്‌ക്കകം സംഭവത്തില്‍ വിശദീകരണം നല്‍കണമെന്നും നോട്ടീസില്‍ നിര്‍ദ്ദേശമുണ്ട്‌.

താനായിരുന്ന ആഭ്യന്തരമന്ത്രിയെങ്കില്‍ മുസ്ലീം വിരുദ്ധ വരുണിനെ റോളര്‍ കൊണ്ട്‌ ചവിട്ടി അരച്ചേനെയെന്നാണ്‌ ലാലു പറഞ്ഞിരുന്നത്‌. എന്നാല്‍ പരാമര്‍ശം വിവാദമായപ്പോള്‍ നിയമമെന്ന റോളര്‍ കൊണ്ട്‌ വരുണിനെ ചതച്ചേനെയെന്നാണ്‌ താന്‍ അര്‍ത്ഥമാക്കിയതെന്ന്‌ ലാലു തിരുത്തിയിരുന്നു.

ചപ്രയില്‍ നടന്ന പ്രചാരണറാലിയില്‍ നിതീഷ്‌ കുമാറിനെക്കുറിച്ച്‌ മോശമായി സംസാരിച്ചതാണ്‌ റാബ്രിയ്‌ക്ക്‌ വിനയായത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X