റഷീദ് മലബാറിയുടെ അഭിഭാഷന്‍ കൊല്ലപ്പെട്ടു
മംഗലാപുരം: അധോലോക നായകന്‍ ഛോട്ടാ ഷക്കീലിന്റെ അനുയായി റഷീദ് മലബാറിയുടെ അഭിഭാഷകന്‍ നൗഷാദ് ഖാസീം മംഗലാപുരത്ത് വെടിയേറ്റ് മരിച്ചു.
വ്യാഴാഴ്‌ച രാത്രി ഒമ്പത് മണിയോടെയാണ് കൊല നടന്നത്. അത്താവറിലെ താമസസ്ഥലത്തിനടുത്തുള്ള ലന്‍സ് വേ അപ്പാര്‍ട്‌മെന്റിന് മുന്നില്‍ വച്ചാണ് അജ്ഞാതന്‍ ഇയാളെ വെടിവച്ചത്.
സംഭവസ്ഥലത്തുവച്ചുതന്നെ ഖാസീം മരിച്ചു. സംഭവത്തിന് പിന്നില്‍ ഛോട്ടാ ഷക്കീലിന്റെ മുംബൈയിലുള്ള എതിരാളികളാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
ഇതിനിടെ മംഗലാപുരത്തെ അധോലോക നായകന്‍ രവി പൂജാരിയുടെ സംഘം കൊലയുടെ ഉത്തരവാദിത്വം ഏറ്റെടുത്ത് ബാംഗ്ലൂരിലുള്ള ഒരു കന്നഡ ചാനല്‍ ഓഫീസിലേയ്‌ക്ക് ഫോണ്‍ ചെയ്‌തതായി റിപ്പോര്‍ട്ടുണ്ട്.
മംഗലാപുരം പൊലീസിന്റെ പിടിയിലായ മലബാറിയെ പുറത്തുകൊണ്ടുവരാന്‍ ശ്രമിക്കുന്നതിനിടയിലാണ് ഖാസിമിന്റെ മരണം. മലാബാറിയ്‌ക്കൊപ്പം അറസ്റ്റിലായ മറ്റു രണ്ടുപേര്‍ക്ക് ഖാസിം ജാമ്യം നേടിക്കൊടുത്തിരുന്നു.
അറസ്റ്റിലായ മലബാറിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഖാസിമായിരുന്നു ഇയാള്‍ക്ക് വേണ്ടി ഹാജരായത്. ബിജെപി നേതാവ് വരുണ്‍ ഗാന്ധിയുള്‍പ്പെടെയുള്ള നേതാക്കളെ കൊല്ലുകയെന്ന നിര്‍ദ്ദേശത്തെതുടര്‍ന്നാണ് മലബാറിയും സംഘവും മംഗലാപുരത്തെത്തിയത്.
യുപിയിലെത്തി തിരഞ്ഞെടുപ്പ് റാലിക്കിടയിലോ മറ്റോ വരുണ്‍ ഗാന്ധിയെ കൊലപ്പെടുത്താനായിരുന്നു ഇവരുടെ പദ്ധതി. പിടിയിലായ ശേഷം നടത്തിയ ചോദ്യം ചെയ്യലിനിടെയാണ് മലബാറി ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.


Click it and Unblock the Notifications