പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് പവാര്‍
ദില്ലി: പ്രധാനമന്ത്രിയാകാന്‍ ആഗ്രഹമുണ്ടെന്ന് എന്‍സിപി ദേശീയ അധ്യക്ഷന്‍ ശരദ് പവാര്‍. പിടിഐയ്‌ക്ക് നല്‍കിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയാകാനുള്ള തന്റെ ആഗ്രഹം പവാര്‍ വ്യക്തമാക്കിയത്.
തന്റെ ഈ ആഗ്രഹത്തിന് ഇടതുപാര്‍ട്ടികള്‍ പിന്തുണ നല്‍കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതിന് ഇടത് പാര്‍ട്ടികള്‍ എന്തെങ്കിലും നിബന്ധന മുന്നോട്ടുവയ്‌ക്കാന്‍ സാധ്യതയില്ലേയെന്ന ചോദ്യത്തിന് അദ്ദേഹം വ്യക്തമായ മറുപടി നല്‍കിയില്ല.
മന്‍മോഹന്‍ സിങ് കോണ്‍ഗ്രസിന്റെ മാത്രം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയാണെന്ന കാര്യം അദ്ദേഹം ആവര്‍ത്തിച്ചു. എഴുത്തുപരീക്ഷയ്‌ക്ക് 60 മാര്‍ക്കും പ്രാക്ടിക്കലിന് 40 മാര്‍ക്കും ലഭിക്കുന്ന പരീക്ഷപോലെയാണ് തിരഞ്ഞെടുപ്പ്. മൂന്നാം മുന്നണി പ്രായോഗിക് പരീക്ഷയില്‍ മാര്‍ക്ക് നേടിക്കഴിഞ്ഞ്. ഇനിയുള്ളത് എഴുത്തുപരീക്ഷ മാത്രമാണ്- പവാര്‍ അഭിപ്രായപ്പെട്ടു.
ഇടതുപാര്‍ട്ടികളോട് കോണ്‍ഗ്രസ് വിരോധം കാണിക്കേണ്ടതില്ലെന്ന് പറഞ്ഞ അദ്ദേഹം തിരഞ്ഞെടുപ്പിന് ശേഷം അവരുടെ തീരുമാനം ഒരു പക്ഷേ നിര്‍ണായകമായിരിക്കുമെന്നും ഓര്‍മ്മിപ്പിച്ചു.












Click it and Unblock the Notifications