സിപിഎം-സിപിഐ ലയനം അജണ്ടയിലില്ല: ബര്‍ദന്‍
തിരുവനന്തപുരം: സിപിഎം-സിപിഐ ലയനം തല്‍ക്കാലം അജണ്ടയിലില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എബി ബര്‍ദന്‍.
തിരുവനന്തപുരത്ത് കേസരി സ്‌മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ പങ്കെടുക്കവേയാണ് സിപിഐ സിപിഎമ്മില്‍ ലയിക്കുമെന്ന രീതിയിലുള്ള റിപ്പോര്‍ട്ടുകള്‍ ബര്‍ദന്‍ നിഷേധിച്ചത്.
യുപിഎ സര്‍ക്കാറിന്റെ നയങ്ങളെ കുറ്റപ്പെടുത്തിയ അദ്ദേഹം സാമ്പത്തിക പ്രതിസന്ധിയ്‌ക്ക് കാരണം അമേരിക്കയാണെന്നും അഭിപ്രായപ്പെട്ടു.
യുപിഎ സര്‍ക്കാര്‍ പിന്തുടരുന്നത് അമേരിക്കന്‍ നയങ്ങളാണ്. എല്ലാകാലത്തും യുപിഎ നയങ്ങളെ സിപിഐ എതിര്‍ത്തിരുന്നു. എന്നാല്‍ മന്‍മോഹന്‍ സിങ് എന്ന വ്യക്തിയെ എതിര്‍ക്കുന്നില്ല. അദ്ദേഹം കൊണ്ടുവരുന്ന നയങ്ങളെ മാത്രമാണ് ഞങ്ങള്‍ എതിര്‍ക്കുന്നത്. ഇടതുപാര്‍ട്ടികളല്ല കോണ്‍ഗ്രസതന്നെയാണ് ഭൂതകാലത്തിന്റെ തടവറയില്‍ കഴിയുന്നത്- അദ്ദേഹം ആരോപിച്ചു.
ഇടതുപക്ഷത്തിന്റെ നിര്‍ണായക ഇടപെടലുകളാണ് ഇന്ത്യയെ സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷിച്ചുനിര്‍ത്തിയത്. ഇന്നത്തെ ആഗോള സാമ്പത്തിക മാന്ദ്യത്തിന്റെ ഉത്തരവാദി അമേരിക്കയാണ്- അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പിന് ശേഷം യുപിഎയും എന്‍ഡിഎയും ചേര്‍ന്നാല്‍ക്കൂടി 250ന് താഴെ സീറ്റുകള്‍ മാത്രമേ ലഭിക്കുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications