വര്‍ഗീയ പ്രസംഗം: ബിജെപി നേതാവ് നിയമക്കുരുക്കില്‍
ഭുവനേശ്വര്‍: വര്‍ഗീയത വളര്‍ത്തുന്നരീതിയില്‍ പ്രസംഗിച്ച് നിയമക്കുരുക്കിലായ ബിജെപി നേതാവ് വരുണ്‍ ഗാന്ധിയ്ക്ക് പിന്നാലെ മറ്റൊരു ബിജെപി നേതാവും വെട്ടില്‍.
ഒറീസയിലെ കണ്ഡമാല്‍ ലോക്സഭാമണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി അശോക് സാഹുവാണ് വര്‍ഗീയത പ്രസംഗിച്ച് ഇത്തവണ നിയമക്കുരുക്കില്‍പ്പെട്ടത്. അശോകിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഏപ്രില്‍ അഞ്ചിന് റൈക പട്ടണത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തുന്നതിനിടെയാണ് സാഹു വിവാദ പ്രസംഗം നടത്തിയത്.
വിഎച്ച്പിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സാഹു പള്ളികളെക്കുറിച്ച് പ്രസംഗത്തിനിടെ മോശമായ പ്രസ്താവനകള്‍ നടത്തി. കോണ്‍ഗ്രസ് രാജ്യസഭാംഗമായ രാധാകാന്ത് നായിക് ക്രിസ്തുമതം പ്രചിരിപ്പിക്കുന്നതിനായി വിദേശത്തുനിന്നും പണം കൈപ്പറ്റുന്നുണ്ടെന്ന് സാഹു ആരോപിച്ചിരുന്നു.
മണ്ഡലത്തില്‍ 2008ല്‍ ഉണ്ടായ വര്‍ഗീയ ലഹളയില്‍ 38 പേര് കൊല്ലപ്പെടുകയും ഒട്ടേറെ ക്രൈസ്തവ ദേവാലയങ്ങള്‍ ആക്രമിക്കപ്പെടുകയും ചെയ്തിരുന്നു. ഭുവനേശ്വറില്‍ നിന്നും 200 കിലോമീറ്റര്‍ അകലെയുള്ള കണ്ഡാമലില്‍ വിഎച്ച്്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദയും നാല് അനുഭാവികളും കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് കലാപം പൊട്ടിപ്പുറപ്പെട്ടത്.
25000ത്തോളം ആളുകള്‍ കണ്ഡാമലില്‍ നിന്നും പലായനം ചെയ്തിരുന്നു. 3170 പേര് ഇപ്പോഴും അഭയാര്‍ത്ഥി ക്യാമ്പുകളിലാണ് കഴിയുന്നത്. കലാപത്തിനിടെ ഒരു കന്യാസ്ത്രീ കൂട്ടമാനഭംഗത്തിനിരയായതും ഏറെ വിവാദമായിരുന്നു. ഉത്തര്‍പ്രദേശിലെ പിലിഭിത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ വരുണ്‍ ഗാന്ധി മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ചാണ് ജയിലിലായത്.
-
സ്വര്‍ണം വീണ്ടും കുറഞ്ഞു; സ്വര്‍ണവില ഏറ്റവും താഴ്ന്ന നിരക്കിലേക്ക്, ഇന്നത്തെ പവന് വില അറിയാം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
ഖത്തര്‍ ആണ് എട്ടിന്റെ പണി തന്നത്; ആ തീരുമാനം ഇന്ത്യ പ്രതീക്ഷിച്ചില്ല, എല്‍എന്‍ജി ബദല്‍ നോക്കി കേന്ദ്രം -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
മീനാക്ഷി തന്റെ ഏറ്റവും വലിയ ബലമാണെന്ന് ദിലീപ്; ''ആ പ്രശ്നങ്ങൾ ഒക്കെ നടക്കുമ്പോൾ അവർ ചെറിയ കുട്ടി -
ഭക്ഷണം ശ്വാസകോശത്തിൽ കുടുങ്ങി, പിന്നാലെ കുഴഞ്ഞു വീണു; കാർത്തിക് സൂര്യയ്ക്ക് സംഭവിച്ചത് -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി












Click it and Unblock the Notifications