കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ പ്രണയ ഗുരുവും

  • By Staff
Google Oneindia Malayalam News

പട്‌ന: ലോക്‌സഭാ തിരഞ്ഞെടുപ്പിനായി വിവിധ രാഷ്ട്രീയ പാര്‍ട്ടികള്‍ വമ്പന്‍ വാഗ്‌ദാനങ്ങളുമായി പ്രകടനപത്രികകള്‍ ഇറക്കുകയും ചൂടന്‍ പ്രചാരണങ്ങള്‍ നടത്തുകയും ചെയ്യുന്നതിനിടെ പട്‌നയില്‍ പ്രണയ പാര്‍ട്ടിയും മത്സരരംഗത്ത്‌.

വിദ്യാര്‍ത്ഥിനിയുമായുള്ള അടുപ്പത്തെത്തുടര്‍ന്ന സസ്‌പെന്‍ഷനിലായ കോളെജ്‌ അധ്യാപകര്‍ മധുക്‌നാഥ്‌ ചൗധരിയാണ്‌ ബീഹാറില്‍ പ്രേമ പാര്‍ട്ടി രൂപീകരിച്ച്‌ മത്സരരംഗത്ത്‌ ഇറങ്ങിയിരിക്കുന്നത്‌. പ്രേം പാര്‍ട്ടിയെന്നാണ്‌ ചൗധരിയുടെ പാര്‍ട്ടിയുടെ പേര്‌.

പട്‌ന സാഹിബ്‌ മണ്ഡലത്തില്‍ ബിജെപിയിലെ ശത്രുഘ്‌നന്‍ സിന്‍ഹയ്‌ക്കും കോണ്‍ഗ്രസിലെ ശേഖര്‍ സുമനും എതിരെ മത്സരിക്കുന്ന തന്റെ പാര്‍ട്ടിയ്‌ക്ക്‌ ഹൃദയം ചിഹ്നമായി അനുവദിക്കണമന്ന്‌ ആവശ്യപ്പെട്ട്‌ ചൗധരി തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ അപേക്ഷ നല്‍കിയിട്ടുണ്ട്‌.

തിരഞ്ഞെടുപ്പില്‍ ജയിച്ചാല്‍ പട്‌ന നഗരം പ്രണയ പാര്‍ക്കുകളുടെ തലസ്ഥാനമാക്കി മാറ്റുമെന്നാണ്‌ ചൗധരിയുടെ പ്രകടന പത്രികയിലെ പ്രധാന വാഗ്‌ദാനം. പട്‌ന ബിഎന്‍ കോളെജില്‍ ഹിന്ദി പ്രൊഫസര്‍ ആയിരുന്ന മധുകാന്ത്‌‌ 2006 ജുലൈയില്‍ തന്നേക്കാള്‍ പകുതി വയസ്സ്‌ മാത്രം പ്രായമുള്ള ജൂലി എന്ന വിദ്യാര്‍ത്ഥിയുമായി പ്രണയത്തിലാവുകയും തുടര്‍ന്ന്‌ സസ്‌പെന്‍ഷനിലാവുകയുമായിരുന്നു.

മറ്റൊരു പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ തീര്‍ത്തും സ്വതന്ത്രമായിട്ടായിരിക്കും തന്റെ പാര്‍ട്ടി മത്സരിക്കുകയെന്ന്‌ ചൗധരി വ്യക്തമാക്കിയിട്ടുണ്ട്‌. യുവജനങ്ങളുടെ വോട്ടിലാണ്‌ തനിക്ക്‌ പ്രതീക്ഷയെന്നും അദ്ദേഹം പറയുന്നു.

കോളെജില്‍ നിന്നും സസ്‌പെന്റ്‌ ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന്‌ 2007ല്‍ അധ്യാപക ദിനമായ സെപ്‌റ്റംബര്‍ അഞ്ചിന്‌ പട്‌നയിലെ ഗാന്ദി പാര്‍ക്കില്‍ വച്ച്‌ അദ്ദേഹം പ്രണയത്തെക്കുറിച്ച് ക്ലാസെടുത്ത്‌ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

അന്ന്‌ പ്രണയ ഗുരു എന്നാണ്‌ മാധ്യമങ്ങള്‍ അദ്ദേഹത്തെ വിശേഷിപ്പിച്ചത്‌. പ്രണയം തുറന്നു പ്രകടിപ്പിക്കുകയും ആസ്വദിക്കുകയും ചെയ്യേണ്ടതാണെന്നാണ്‌ ചൗധരി പറയുന്നത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X