അദ്വാനി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ല: മന്‍മോഹന്‍
ദില്ലി: ബിജെപി നേതാവ് എല്‍ കെ അദ്വാനി പ്രധാനമന്ത്രിയാകാന്‍ യോഗ്യനല്ലെന്ന് പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ഉച്ചത്തില്‍ പ്രസംഗിക്കുകയല്ല പ്രവര്‍ത്തിക്കുകയെന്നതാണ് പ്രധാനമന്ത്രിമാര്‍ക്കുവേണ്ട യോഗ്യതയെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യന്‍ വിമെന്‍ പ്രസ് കോര്‍പ്പറേഷന്‍ സംഘടിപ്പിച്ച സംവാദത്തില്‍ പങ്കെടുക്കവേയാണ് തന്നെ ദുര്‍ബലനെന്ന് വിശേഷിപ്പിച്ച ആദ്വാനിയ്‌ക്കെതിരെ രൂക്ഷമായ ഭാഷയില്‍ മന്‍മോഹന്‍ ആഞ്ഞടിച്ചത്.
ഒരു ബദല്‍ പ്രധാനമന്ത്രിയായി സ്വയം അവരോധിക്കാന്‍ അദ്വാനി നടത്തിയ ശ്രമമാണ് എന്നെ ടെലിവിഷന്‍ സംവാദത്തിനായി വെല്ലുവിളിക്കാന്‍ കാരണം. ഞാന്‍ സ്വയം പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി വിലയിരുത്തിയിട്ടില്ല.
ഇന്ത്യന്‍ പാര്‍ലമെന്റില്‍ നന്നായി പ്രവര്‍ത്തിക്കാന്‍ പോലും ബിജെപി സമ്മതിച്ചില്ല. അന്ന് എല്ലാ ചര്‍ച്ചകളില്‍ നിന്നും ഒഴിഞ്ഞുമാറിയിട്ട് ഇപ്പോള്‍ സംവാദത്തിനായി ക്ഷണിക്കുന്നു. ബദല്‍ പ്രധാനമന്ത്രിയായി സ്വയം അവരോധിക്കാന്‍ അദ്വാനി നടത്തുന്ന ശ്രമങ്ങള്‍ക്ക് വഴങ്ങിക്കൊടുക്കാന്‍ പറ്റില്ല-മന്‍മോഹന്‍ പറഞ്ഞു.
തന്നെ ദുര്‍ബലനായ പ്രധാനമന്ത്രിയെന്ന് അദ്വാനി വിശേഷിപ്പിച്ചതിനെയും മന്‍മോഹന്‍ വിമര്‍ശിച്ചു. ഞാന്‍ മോശം ഭാഷ പറഞ്ഞുശീലിച്ചിട്ടില്ല. അത് മാതാപിതാക്കളില്‍ നിന്നും അധ്യാപകരില്‍ നിന്നും ഇന്ത്യ എന്താണ് എന്ന ആശയത്തില്‍ നിന്നും പൈതൃകമായി ലഭിക്കുന്ന സംസ്‌കാരമാണ്.
ഒരാള്‍ നല്ല ശബ്ദത്തില്‍ സംസാരിക്കുന്നു എന്നതുകൊണ്ട് അയാള്‍ ദുര്‍ബലനാണെന്ന് അര്‍ത്ഥമില്ല. ഞാന്‍ ഒരു നല്ല പ്രഭാഷകനല്ല. പക്ഷേ ഞാന്‍ തീരുമാനങ്ങളെടുത്തിട്ടുണ്ട് എന്നാല്‍ അദ്വാനിയുടെ ചരിത്രമെന്താണ? കാണ്ഡഹാറില്‍ തീവ്രവാദികള്‍ ഇന്ത്യന്‍ വിമാനം റാഞ്ചിയപ്പോള്‍ ഇന്ത്യയുടെ പ്രതിരോധ മന്ത്രിയെ അയച്ചാണ് ബന്ദികളെ അന്നത്തെ ആഭ്യന്തരമന്ത്രിയായിരുന്ന അദ്വാനി മോചിപ്പിച്ചത്.
അതേ സമയം മുംബൈയില്‍ തീവ്രവാദി ആക്രമണം നടന്നപ്പോള്‍ ബന്ദികളെ മോചിപ്പിക്കാന്‍ കമാന്‍ഡോകളെയാണ് യുപിഎ സര്‍ക്കാര്‍ അയച്ചത്- സിങ് ചൂണ്ടിക്കാട്ടി.
ജെയ്‌ഷെ മുഹമ്മദിന്റെ സ്രഷ്ടാവിനെ ഇന്ത്യന്‍ ജയിലില്‍ നിന്നും പുറത്തുവിട്ടത് അദ്വാനിയാണെന്ന് പറഞ്ഞ മന്‍മോഹന്‍സിങ് ആഭ്യന്തരമന്ത്രി എന്ന നിലയില്‍ സ്വന്തം പ്രകടനം യുപിഎ സര്‍ക്കാറിന്റേതുമായി തട്ടിച്ചു നോക്കണമെന്നും ആവശ്യപ്പെട്ടു.
രാജ്യം തീവ്രവാദത്തെയും സാമ്പത്തിക പ്രശ്‌നത്തെയും നേരിടുമ്പോള്‍ ബിജെപി വര്‍ഗീയത ഇളക്കിവിട്ട് ഭരണഘടനയുടെ 370ാം വകുപ്പിനെക്കുറിച്ചും രാമക്ഷേത്രത്തെക്കുറിച്ചുമാണ് സംസാരിക്കുന്നതെന്നും മന്‍മോഹന്‍ ആരോപിച്ചു.












Click it and Unblock the Notifications