ഇസ്രയേല്‍ ബന്ധത്തിന് തെളിവുണ്ട്: ഉമ്മന്‍ചാണ്ടി
കൊച്ചി: പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസു ഇസ്രയേലില്‍ നിന്നും നിക്ഷേപം തേടിയതിന് തെളിവുകളുമായി പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി രംഗത്ത്.
മുഖ്യമന്ത്രിയായിരുന്ന കാലത്ത് വാണിജ്യ-വ്യവസായ പങ്കാളിത്തത്തിനായി ചര്‍ച്ചകള്‍ നടത്തുന്നതിന് ജ്യോതി ബസു ഇസ്രയേല്‍ സന്ദര്‍ശിച്ചിരുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ചൂണ്ടിക്കാട്ടി.
മറ്റാരേക്കാളും കൂടുതലായി ഇസ്രയേലുമായി ബന്ധമുണ്ടാക്കാന്‍ ശ്രമിച്ചത് സിപിഎമ്മാണ്. ആന്റണിയും വയലാര്‍ രവിയുമല്ല ഇക്കാര്യത്തില്‍ സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടാണ് സത്യാവസ്ഥ വെളിപ്പെടുത്തേണ്ടത്. 1998ല്‍ സോമനാഥ് ചാറ്റര്‍ജിയും 2000ത്തില്‍ ജ്യോതി ബസുവും ഇസ്രയേല്‍ സന്ദര്‍ശിച്ചത് പൊളിറ്റ് ബ്യൂറോയുടെ അറിവില്ലാതെയാണോ- ഉമ്മന്ചാണ്ടിചോദിച്ചു.
എറണാകുളം പ്രസ്ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി. ഇടതുപക്ഷം ഭരിക്കുന്ന പശ്ചിമബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമുള്ള ഒട്ടേറെ പദ്ധതികളുണ്ടെന്ന ആരോപണം തെളിയിക്കാനായി പ്രകാശ് കാരാട്ട് എകെ ആന്റണിയെ വെല്ലുവിളിച്ചിരുന്നു.
ഇസ്രയേലുമായുള്ള ആയുധ ഇടപാടികള്‍ അഴിമതിയുണ്ടെന്ന ഇടതുപക്ഷത്തിന്റെ ആരോപണത്തെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് ബംഗാളില്‍ ഇസ്രയേല്‍ നിക്ഷേപമുണ്ടെന്നും സിപിഎമ്മിന് ഇസ്രയേല്‍ ബന്ധമുണ്ടെന്നുമുള്ള മറുവാദവുമായി രംഗത്തെത്തിയത്.
-
പുതിയ അധികാരസ്ഥാനങ്ങള്‍ ലഭിക്കും, യാത്രാവേളയില്‍ ധനനഷ്ടത്തിനു സാധ്യത, തൊഴില്‍ ഉയര്‍ച്ച, വാരഫലം -
സ്വർണ നാണയങ്ങളും കട്ടികളും വാങ്ങിവെച്ചവരാണോ? പണയം വെക്കാൻ പാട് പാടും. വിദഗ്ധൻ പറയുന്നു -
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
റിയല്‍ എസ്റ്റേറ്റ് ബിസിനസ്സുകാര്‍ക്ക് നേട്ടങ്ങൾ, അധിക വരുമാനം ലഭിക്കും, കടങ്ങളുണ്ടാക്കും, സാമ്പത്തിക വാരഫലം -
കൊച്ചിയിലെ ഗതാഗത കുരുക്കിന് വലിയ ആശ്വാസം; വരാപ്പുഴ പാലം ഇന്ന് തുറക്കും, അപ്രോച്ച് റോഡ് പൂർത്തിയായി -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി! -
ബെംഗളൂരു കൂട്ട ലേ ഓഫ്;പണി പോയതോടെ സകല പണിയും പാളിയോ? ഈ അനുഭവം പാഠമാക്കാം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ












Click it and Unblock the Notifications