Get Updates
Get notified of breaking news, exclusive insights, and must-see stories!

ഇടതുസര്‍ക്കാറിന്‌ മന്‍മോഹന്റെ വിമര്‍ശനം

കൊച്ചി: പ്രധാനമന്ത്രിയായ ശേഷം താന്‍ ആദ്യം അനുവദിച്ച വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിച്ചുവെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്‌. സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വൈകിയതാണ്‌ പദ്ധതി വൈകാന്‍ കാരണമായതെന്നും അദ്ദേഹം പറഞ്ഞു.

കൊച്ചിയിലെ പള്ളുരുത്തിയില്‍ യുഡിഎഫ്‌ നേതാക്കള്‍ക്കായുള്ള തിരഞ്ഞെടുപ്പ്‌ പ്രചാരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്‍മോഹന്‍.

പ്രധാനമന്ത്രിയായശേഷം 2005ല്‍ വല്ലാര്‍പാടം ടെര്‍മിനല്‍ പദ്ധതിയുടെ ഉത്‌ഘാടനത്തിനായി വന്ന എന്നോട്‌ അന്നത്തെ യുഡിഎഫ്‌ സര്‍ക്കാര്‍ കൂടുതല്‍ കേന്ദ്രാവിഷ്‌കൃത പദ്ധതികള്‍ അനുവദിക്കണമെന്ന്‌ ആവശ്യപ്പെട്ടിരുന്നു.

ഇതനുസരിച്ച്‌ ഏഴിമല നാവിക അക്കാദമി, പമ്പാ പ്ലാന്റേഷന്‍, എഫ്‌എസിടി, ശബരിമല-പമ്പാമ മാസ്റ്റര്‍ പ്രൊജക്ട്‌, തൃശൂര്‍ കലാകേന്ദ്രം, ഇടുക്കി-കുട്ടനാട്‌ പാക്കേജ്‌ എന്നിവ ഉള്‍പ്പെടെ ഒട്ടേറെ പദ്ധതികള്‍ നല്‍കി.

സ്ഥലം ഏറ്റെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അനാസ്ഥ കാണിച്ചതിനാല്‍ വല്ലാര്‍പാടം പദ്ധതി ഈ വര്‍ഷം യാഥാര്‍ത്ഥ്യമാക്കാന്‍ നമുക്ക്‌ കഴിഞ്ഞില്ല- അദ്ദേഹം പറഞ്ഞു. യുപിഎ സര്‍ക്കാരിന്റെ വികസനപ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സം നില്‍ക്കുന്ന നില്‍ക്കുന്ന നടപടികളാണ്‌ കേരളത്തിലെ എല്‍ഡിഎഫ്‌ സര്‍ക്കാര്‍ തുടരുന്നത്‌.

ദേശീയ പാതയുടെ വികസനത്തിന്‌ ഫണ്ട്‌ അനുവദിച്ചിട്ട്‌ അത്‌ ചിലവഴിക്കാന്‍ കഴിയാതെ പോയ്‌ത്‌ ഇവിടുത്തെ സര്‍ക്കാരിന്റെ പിടിപ്പുകേടുകൊണ്ടാണ്‌. കേരളം മാത്രമാണ്‌ ദേശീയ പാത വികസനത്തിന്‌ അനുകൂലമായി പ്രതികരിക്കാത്ത ഏക സംസ്ഥാനം.

കന്യാകുമാരിയും കോയമ്പത്തൂരും മംഗലാപുരവും എല്ലാം വവികസനത്തിന്റെ കാര്യത്തില്‍ വന്‍നേട്ടമുണ്ടാക്കുമ്പോള്‍ കേരളം പിന്നാക്കം പോകുന്നു. ഇവിടെയെത്തുന്ന നിക്ഷേകപരോട്‌ ഒട്ടും അനുകൂലമായ നിലപാടല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിലൂടെ ചെറുപ്പാക്കാര്‍ക്കാണ്‌ തൊഴില്‍ നഷ്ടപ്പെടുന്നത്.

കോണ്‍ഗ്രസ്‌ നേതാക്കള്‍ക്ക്‌ കേരളത്തോട്‌ പ്രത്യേക സ്‌നേഹവും കരുതലുമുണ്ട്‌. ജവഹര്‍ലാല്‍ നെഹ്‌റുവിന്റെയും ഇന്ദിരാഗാന്ധിയുടെയും കാലം മുതല്‍ അതുണ്ട്‌. പ്രധാനമന്ത്രിയെന്ന നിലയില്‍ ഞാനും കേരളത്തിന്‌ ധാരാളം സഹായങ്ങള്‍ നല്‍കിയിട്ടുണ്ട്‌.

കഴിഞ്ഞ അഞ്ചുവര്‍ഷത്തിനുള്ളില്‍ മറ്റൊരു സര്‍ക്കാറും നല്‍കാത്ത വിധം പദ്ധതികള്‍ കേന്ദ്രസര്‍ക്കാര്‍ കേരളത്തിന്‌ നല്‍കി. ഇവയില്‍ അധികവും ദേശീയ തൊഴിലുറപ്പ്‌ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുമുണ്ട്‌. ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരാന്‍ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന്‌ ഞാന്‍ നിങ്ങളോട്‌ അഭ്യര്‍ത്ഥിക്കുകയാണ്‌.

മൂന്നാംമുന്നണിക്ക്‌ മതനിരപേക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാന്‍ മാത്രമേ കഴിയൂ. അവര്‍ക്ക്‌ വോട്ട്‌ ചെയ്യുന്നതിലൂടെ ബിജെപിയുടെ വളര്‍ച്ചയ്‌ക്കാണ്‌ വഴിയൊരുക്കുന്നത്‌. അതിനാല്‍ കേരളം പോലുള്ള മതേതര മനസ്സുള്ള സംസ്ഥാനം കോണ്‍ഗ്രസിനെ പിന്തുണക്കണം- മന്‍മോഹന്‍ പറഞ്ഞു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+