റാഗിങ്: മലയാളി വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരുക്ക്
കോയമ്പത്തൂര്‍: പീലമേട് പിഎസ്ജി ആര്‍ട് ആന്റ് സയന്‍സ് കോളെജില്‍ നടന്ന റാഗിങില്‍ മലയാളി വിദ്യാര്‍ത്ഥിയുടെ കണ്ണിന് പരുക്ക്.
ഒന്നാം വര്‍ഷ ബിബിഎ വിദ്യാര്‍ത്ഥിയും പ്രശസ്ത തിരക്കഥാകൃത്ത് സുനില്‍ പരമേശ്വരന്റെ മകനുമായ അഖില്‍ ദേവാണ് റാഗിങിന് ഇരയായത്. സാരമായ പരുക്കേറ്റ അഖിലിന്റെ കണ്ണിന്റെ കാഴ്ചശക്തി നഷ്ടപ്പെടാനിടയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു.
മാര്‍ച്ച് ഏഴിനാണ് സംഭവം നടന്നതെങ്കിലും ഏപ്രില്‍ 10ന് വെള്ളിയാഴ്ചയാണ് ഇതുസംബന്ധിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സംഭവവുമായി ബന്ധപ്പെട്ട് കോളെജിലെ അഞ്ച് മലയാളി വിദ്യാര്‍ത്ഥികളെ സസ്പെന്റ് ചെയ്തു. അശ്വിന്, അജ്മല്‍, അര്ജുന്, മിഷാഹീല്, ബഷീര്‍ എന്നിവരെയാണ് സസ്പെന്റ് ചെയ്തിരിക്കുന്നത്.
മാര്‍ച്ച് ഏഴിന് അഖില്‍ താമസിച്ചിരുന്ന ഹോസ്റ്റല്‍ മുറിയില്‍ രാത്രി പതിനൊന്നു മണിയോടെയാണത്രേ അഞ്ചംഗ സംഘം എത്തിയത്. ഇവര്‍ അഖിലിനെ മര്‍ദ്ദിക്കുകയും തല പിടിച്ച് ചുമരിനിടിയ്ക്കുകയും ചെയ്തു. തുടര്‍ന്ന് കാറില്‍ കയറ്റി കോഴിക്കോട്ടേയ്ക്ക്് കൊണ്ടുപോയി. കാറില്‍ വച്ചും മര്‍ദ്ദനം തുടര്‍ന്നു.
പിറ്റേന്ന് പുലര്‍ച്ചെ അഖിലിനെ കോഴിക്കോട്ട് ഒരിടത്ത് ഉപേക്ഷിച്ച് സംഘം മടങ്ങുകയായിരുന്നു. മര്‍ദ്ദനത്തെത്തുടര്‍ന്ന് കണ്ണിന് പരുക്കേറ്റ അഖില്‍ ഒരുമാസമായി എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയിലിയിരുന്നു.
വെള്ളിയാഴ്ചയാണ് കോയമ്പത്തൂരില്‍ മടങ്ങിയെത്തിയത്. സംഭവത്തെക്കുറിച്ച് കോളെജ് പ്രിന്‍സിപ്പലിനോട് പരാതിപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ലെന്ന് പൊലീസിന് നല്കിയ പരാതിയില്‍ പറയുന്നുണ്ട്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications