താലിബാന്‍ തലവന് ഐഎസ്‌ഐ ബന്ധം
ന്യൂയോര്‍ക്ക്: തീവ്രവാദ സംഘടനയായ താലിബാന്റെ തലവന്‍ ബെയ്‌ത്തുള്ള മെഹ്‌സൂദിന് പാകിസ്‌താന്‍ ചാരസംഘടനയായ ഐഎസ്‌ഐയുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ട്. ന്യൂസ്‌വീക് മാഗസിനാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്.
മെഹ്‌സൂദിനെ ജീവനോടെയോ അല്ലാതെയോ പിടികൂടാന്‍ പാക് സുരക്ഷാ ഉദ്യോഗസ്ഥര്‍ രണ്ടുവര്‍ഷമായി ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ഇതില്‍ നിന്നും രക്ഷപ്പെടാന്‍ മെഹ്‌സൂദിന് സഹായം നല്‍കുന്നത് ഐഎസ്‌ഐ ആണെന്ന് പാകിസ്‌താനിലെയും അമേരിക്കയിലെയും ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചുകൊണ്ട് റിപ്പോര്‍ട്ടില്‍ പറയുന്നു.
ഓരോ തവണയും മെഹ്‌സൂദിനായി പാകിസ്‌താന്‍ സുരക്ഷാ ഏജന്‍സികള്‍ വലവീശുമ്പോള്‍ അക്കാര്യം ഐഎസ്‌ഐ മെഹ്‌സൂദിനെ കൃത്യമായി അറിയിക്കുകയാണത്രേ ചെയ്യുന്നത്. പാകിസ്‌താന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയെ വധിച്ച കേസിലും മെഹ്‌സൂദിന് പങ്കുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
പാകിസ്‌താനില്‍ താലിബാന്‍ തീവ്രവാദികള്‍ ചാവേറാക്രമണങ്ങല്‍ നടത്തുമെന്ന ഭീഷണിയെത്തുടര്‍ന്ന് അമേരിക്കന്‍ എംബസിയും ഐക്യരാഷ്ട്രസഭയുടെയും ലോകബാങ്കിന്റെയും ഓഫീസുകളും വെള്ളിയാഴ്‌ച അടച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് മഗസിന്‍ റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്.












Click it and Unblock the Notifications