കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്‍ഫോസിസ്‌ 2100 പേരെ പിരിച്ചുവിട്ടു

  • By Staff
Google Oneindia Malayalam News

ബാംഗ്ലൂര്‍: കാമ്പസ്‌ റിക്രൂട്ട്‌മെന്റ്‌ വഴി ജോലി വാഗ്‌ദാനം നല്‍കിയ ഇരുപതിനായിരത്തോളം പേര്‍ക്ക്‌ നിയമനം നല്‍കുമെന്ന്‌ ആവര്‍ത്തിച്ച്‌ വ്യക്തമാക്കിയതിനിടെ ഇന്‍ഫോസിസ്‌ 2100 ജീവനക്കാരെ പിരിച്ചുവിട്ടു.

ജോലിയില്‍ മികവില്ലെന്ന്‌ ചൂണ്ടിക്കാണിച്ചാണ്‌ ഇത്രയും പേരെ പിരിച്ചുവിട്ടിരിക്കുന്നത്‌. ജീവനക്കാര്‍ക്ക്‌ മികവു കാണിക്കാന്‍ അവസരം നല്‍കിയിരുന്നുവെന്നും ഒട്ടം മെച്ചപ്പെടാത്തവരോടും തീരെ കുറച്ചുമാത്രം പ്രവര്‍ത്തനം മെച്ചപ്പെടുത്തിയവരോടുമാണ്‌ പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടതെന്നും ഇന്‍ഫോസിസിന്റെ മനുഷ്യ വിഭവശേഷി വിഭാഗം തലവന്‍ മോഹന്‍ദാസ്‌ പൈ അറയിച്ചു.

സാമ്പത്തിക മാന്ദ്യത്തിന്റെ പശ്ചാത്തലത്തില്‍ ജീവനക്കാരുടെ എണ്ണം കുറച്ച്‌ പരമാവധി നേട്ടമുണ്ടാക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ്‌ പിരിച്ചുവിടല്‍. ഇന്നത്തെ സാമ്പത്തിക പശ്ചാത്തലത്തില്‍ മികവില്ലായ്‌മ തീരെ അനുവദിക്കാനാവാത്ത കാര്യമാണെന്ന്‌ കമ്പനി സിഇഒ ക്രിസ്‌ ഗോപാലകൃഷ്‌ണനും വ്യക്തമാക്കി.

ജീവനക്കാരെ ഒഴിവാക്കിയത്‌ വര്‍ഷാവര്‍ഷം നടക്കുന്ന നപടിക്രമങ്ങളുടെ ഭാഗം മാത്രമാണെന്നാണ്‌ അധികൃതര്‍ പറയുന്നത്‌. സാധാരണ അഞ്ചു ശതമാനത്തോളം പേര്‍ ഒഴിവാക്കപ്പെടാറില്ലെന്നും ഇത്തവണ അതിനേക്കാള്‍ കുറവാണ്‌ പിരിച്ചുവിട്ടവരുടെ എണ്ണമെന്നും ഇവര്‍ പറയുന്നു. ഇപ്പോള്‍ പരിശീലനത്തിലിരിക്കുന്നവരുള്‍പ്പെടെ 1,05,000 ജീവനക്കാരാണ്‌ ഇന്‍ഫോസിസിനുള്ളത്‌.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X