Get Updates
Get notified of breaking news, exclusive insights, and must-see stories!

മന്‍മോഹന്‍ ദുര്‍ബലന്‍ തന്നെയെന്ന്‌ അദ്വാനി

ദില്ലി: മന്‍മോഹന്‍സിങ്‌ അധികാരമില്ലാത്ത ദുര്‍ബലനായ പ്രധാനമന്ത്രിതന്നെയാണെന്ന്‌ ബിജെപി നേതാവ്‌ എല്‍കെ അദ്വാനി വീണ്ടും ആരോപിച്ചു.

യുപിഎ അധികാരത്തിലിരുന്ന കാലമത്രയും പ്രധാനമന്ത്രിയുടെ അധികാരം മുഴുവനും കയ്യാളിയിരുന്നത്‌ കോണ്‍ഗ്രസ്‌ അധ്യക്ഷ സോണിയയായിരുന്നുവെന്നും മന്‍മോഹന്റെ ആരോപണങ്ങള്‍ക്കുള്ള മറുപടിയായി അദ്വാനി പറഞ്ഞു.

പ്രധാനമന്ത്രിപദത്തിലിരിക്കുന്ന ആള്‍ക്ക്‌ ഒരു അധികാരവുമില്ലാത്തതും അധികാരം മുഴുവന്‍ കയ്യാളുന്നവര്‍ക്ക്‌ ഉത്തരവാദിത്വമില്ലാത്തതുമായ അവസ്ഥയിലൂടെയാണ്‌ നാം കടന്നുപോകുന്നത്‌. ഇത്‌ ജനാധിപത്യമല്ല.

പ്രധാനമന്ത്രി ചില കാര്യങ്ങല്‍ നടപ്പാക്കാന്‍ തീരുമാനിച്ചതും സോണിയയുടെ അംഗീകാരം ഇല്ലാത്തതിനാല്‍ അത്‌ നടപ്പാക്കാന്‍ കഴിയാതിരുന്നതും എനിക്ക്‌ വ്യക്തിപരമായി അറിയാവുന്ന ചിലകാര്യങ്ങളാണ്‌.

മന്‍മോഹന്റെ ദൗര്‍ബല്യം വളരെ വ്യക്തമാണ്‌. അദ്ദേഹം വളരെ ദുര്‍ബലനാണെന്ന്‌ ഞാന്‍ പറഞ്ഞത്‌ ശക്തരായ പ്രധാനമന്ത്രിമാരെ കണ്ടതുകൊണ്ടാണ്‌- അദ്വാനി പറഞ്ഞു.

നാലോ ഏഴോ എംപിമാരുടെ പിന്‍ബലത്തോടെ ഭരിച്ചവര്‍ ഇവിടെ ഉണ്ടായിട്ടുണ്ട്‌. എന്നാല്‍ അതൊരു ദൗര്‍ബല്യമായി കാണാതെയാണ്‌ അവര്‍ പ്രവര്‍ത്തിച്ചിരുന്നത്‌. ഞാന്‍ ചന്ദ്രശേഖറിനെയും എച്ച്‌.ഡി ദേവെഗൗഡയെയും കണ്ടിട്ടുണ്ട്‌- അദ്ദേഹം വിശദീകരിച്ചു.

ഒരു ചാനലിന്‌ നല്‍കിയ അഭിമുഖത്തിലാണ്‌ വെള്ളിയാഴ്‌ച തനിക്കെതിരെ മന്‍മോഹന്‍ സിങ്‌ നടത്തിയ ആക്രമണത്തിന്‌ അദ്വാനി മറുപടി നല്‍കിയത്‌.

മന്‍മോഹന്‍ നടത്തിയ ആരോപണങ്ങള്‍ ഒരു പ്രധാനമന്ത്രിയ്‌ക്ക്‌ ചേരുന്നതല്ലെന്ന്‌ മുതിര്‍ന്ന ബിജെപി നേതാവ്‌ അരുണ്‍ ജെയ്‌റ്റ്‌ലി പറഞ്ഞു.

സ്വരക്ഷയ്‌ക്കായി അടിച്ച്‌ ഓടിക്കളയുന്ന സ്വഭാവമാണ്‌ പ്രധാനമന്ത്രി കാണിക്കുന്നത്‌. ഒരു സംവാദത്തില്‍ പങ്കെടുക്കാനോ ചോദ്യങ്ങള്‍ക്ക്‌ മറുപടി പറയാനോ തനിക്ക ്‌സാധിക്കില്ലെന്ന്‌ അംഗീകരിക്കാന്‍ പ്രധാനമന്ത്രി തയ്യാറാവണം- അദ്ദേഹം പറഞ്ഞു

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+