കോണ്‍ഗ്രസ് വൃദ്ധയല്ല പാവയാണെന്ന് മോഡി
ശ്രാവസ്‌തി(യുപി): 125 വയസ്സായ വയസ്സിയാണെന്ന പ്രസ്‌താവനയ്‌ക്കുപിന്നാലെ കോണ്‍ഗ്രസിന് പുതിയ വിശേഷണവുമായി ഗുജറാത്ത് പ്രിസിഡന്റ് നരേന്ദ്രമോഡി വീണ്ടും രംഗത്ത്.
ഇത്തവണ കോണ്‍ഗ്രസിനെ 125 വയസ്സുള്ള പാവയെന്നാണ് മോഡി വിശേഷിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ ശ്രാവസ്‌തിയില്‍ ഞായറാഴ്‌ച നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണം പരിപാടിക്കിടെയാണ് മോഡി വീണ്ടും കോണ്‍ഗ്രസിനെ ആക്രമിച്ചത്.
ഇപ്പോള്‍ ഞാന്‍ കോണ്‍ഗ്രസിനെ വൃദ്ധയെന്നല്ല പാവയെന്നാണ് വിശേഷിപ്പിക്കുന്നത്-എന്നാണ് അദ്ദേഹം തന്റെ പ്രസംഗത്തിനിടെ പറഞ്ഞത്.
കോണ്‍ഗ്രസ് വൃദ്ധയാണെന്നും രാജ്യത്തിന് ബാധ്യതയാണെന്നുമുള്ള മോഡിയുടെ ആക്ഷേപത്തിനെതിരെ പ്രിയങ്ക വധേരയും മറ്റ് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളും രംഗത്തെത്തിയിരുന്നു.
വൃദ്ധകളെയും സ്‌ത്രീകളെയും ഭാരതീയ സംസ്‌കാരത്തെയും അവഹേളിക്കുന്ന രീതിയിലാണ് മോഡി പ്രസംഗിച്ചതെന്നാണ് കോണ്‍ഗ്രസിന്റെ വാദം.
കോണ്‍ഗ്രസിന് പ്രായമേറിയെങ്കിലും പ്രവര്‍ത്തിക്കുന്നത് യുവജനങ്ങളാണെന്ന് പറഞ്ഞായിരുന്നു പ്രിയങ്ക വധേര മോഡിയ്‌ക്ക് മറുപടി നല്‍കിയത്.












Click it and Unblock the Notifications