മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ ഫത്വ
കാണ്‍പൂര്‍: ഇസ്ലാം മതനിയമങ്ങള്‍ക്ക് വിരുദ്ധമായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഫത്വ ഏര്‍പ്പെടുത്തുന്ന രീതി മുസ്ലീങ്ങള്ക്കിടിയില് നിലവിലുണ്ട്. ഇപ്പോഴിതാ കാണ്‍പൂരിലെ ഒരു വിദ്യാലയം മൊബൈലുകള്‍ക്ക് ഫത്വ ഏര്‍പ്പെടത്തി വാര്‍ത്താപ്രാധാന്യം നേടിയിരിക്കുന്നു.
നാല്പത് വര്‍ഷം പഴക്കമുള്ള ജാമിയ അഷ്റഫ് ഉല് മദാരിസ് എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലാണ് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഫത്വ ഏര്‍പ്പെടുത്തിയിരിക്കുന്നത്. കോളെജില്‍ ചെയ്യാവുന്നതും ചെയ്യരുതാത്തതുമായ കാര്യങ്ങളുടെയും പട്ടകി അധികൃതര്‍ തയ്യാറാക്കി നല്‍കിയിട്ടുണ്ട്.
ഇതില്‍ ചെയ്തുകൂടാത്ത കാര്യങ്ങളുടെ പട്ടികയിലാണ് മൊബൈല്‍ ഫോണ്‍ ഉപോയഗത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്. മൊബൈലില്‍ ഖുറാനിലെ വിശുദ്ധ വരുകള്‍ റിങ് ടോണായി ഉപയോഗിക്കുന്നതിനും വിലക്കുണ്ട്. ചെയ്തുകൂടാത്ത കാര്യങ്ങള്‍ ചെയ്താല്‍ ഫത്വ നേരിടേണ്ടിവരും.
ഖുറാന് വചനങ്ങള്‍ റിങ് ടോണും കോളര്‍ ടോണുമായി ഉപോയഗിക്കുമ്പോള്‍ പലപ്പോഴും അവ പൂര്‍ത്തിയാകുന്നതിന് മുമ്പ് മൊബൈല്‍ ഉപയോഗിക്കുന്നയാള്‍ കോള്‍ അറ്റന്റ് ചെയ്യും. ഇതുമൂലം വിശുദ്ധ വരികള്‍ അപൂര്‍ണമാകും.
ഇങ്ങനെ ആയത് അപൂര്‍ണമായി ചൊല്ലുന്നത് ഇസ്ലാം ആചാരപ്രകാരം പാപമാണ്. അതുകൊണ്ടാണത്രേ ഖുറാന് വനചനങ്ങള് മൊബൈലില്‍ ഉപയോഗിക്കുന്നതിനെ വിലക്കിയിരിക്കുന്നത്.
നമസ്കാര സമയത്ത് മൊബൈല്‍ ഫോണ്‍ വൈബ്രേഷന്‍ മോഡില്‍ ഇടാനോ ടോയ്ലറ്റില് മൊബൈല്‍ ഉപയോഗിക്കാനോ പാടില്ലെന്നും നിര്‍ദ്ദേശമുണ്ട്.
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications