Get Updates
Get notified of breaking news, exclusive insights, and must-see stories!

വരുണ്‍ രാജ്യത്തിന്‌ ഭീഷണി: യുപി സര്‍ക്കാര്‍

ദില്ലി: മുസ്ലീംങ്ങള്‍ക്കെതിരെ പ്രസംഗിച്ച ബിജെപി നേതാവ്‌ വരുണ്‍ ഗാന്ധി രാജ്യത്തിന്‌ തന്നെ ഭീഷണിയാണെന്ന്‌ മായാവതി സര്‍ക്കാര്‍.

ദേശീയ സുരക്ഷാ നിയമപ്രകാരം തന്നെ അറസ്റ്റുചെയ്‌തതിനെ ചോദ്യം ചെയ്‌തുകൊണ്ട്‌ വരുണ്‍ ഗാന്ധി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയെത്തുടര്‍ന്നാണ്‌ മായാവതി സര്‍ക്കാര്‍ പിലിഭിത്തിലെ മജിസ്‌ട്രേട്ട്‌ മുഖേന വരുണ്‍ രാജ്യത്തിന്‌ ഭീഷണിയാണെന്ന്‌ കാണിച്ച്‌ കോടതിയില്‍ സത്യവാങ്‌മൂലം സമര്‍പ്പിച്ചിരിക്കുന്നത്‌.

ഹര്‍ജിയില്‍ കോടതി തിങ്കളാഴ്‌ച വാദം കേള്‍ക്കും. മുസ്ലീങ്ങളെ വധിക്കുമെന്ന്‌ പറഞ്ഞ വരുണ്‍ അവര്‍ക്കിടയില്‍ ഭയം വളര്‍ത്തിയിരിക്കുകയാണെന്നും അതുകൊണ്ടുതന്നെ വരുണ്‍ രാജ്യസുരക്ഷയ്‌ക്ക്‌ ഭീഷണിയാണെന്നുമാണ്‌ സത്യവാങ്‌മൂലത്തില്‍ പറയുന്നത്‌.

ഇതിനിടെ വരുണിനെ ദേശീയ സുരക്ഷാ നിയമം അനുസരിച്ച്‌ ജയിലിലടച്ച്‌ മായാവതി സര്‍ക്കാറിന്റെ നടപടി ബിജെപിയുമായുള്ള രഹസ്യധാരണയുടെ അടിസ്ഥാനത്തിലാണെന്ന്‌ ആരോപണം ഉയരുന്നു. സമാജ്‌ വാദി പാര്‍ട്ടിയാണ്‌ ഇങ്ങനെയൊരു ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

വിവാദപ്രസംഗത്തിന്റെ പേരില്‍ വരുണിനെതിരെ കര്‍ശന നടപടിയെടുത്ത യുപി മുഖ്യമന്ത്രിയും ബിഎസ്‌പി അധ്യക്ഷയുമായ മായവാതിയുടെ നടപടി വോട്ടര്‍മാര്‍ക്കിടയില്‍ ധ്രുവീകരണം ഉണ്ടാക്കുമെന്ന്‌ കോണ്‍ഗ്രസും എസ്‌പിയും ഒരു പോലെ ഭയക്കുന്നുണ്ട്‌.

വരുണിനെതിരെ മായാവതി സര്‍ക്കാര്‍ സ്വീകരിച്ച നടപടി മുസ്ലീങ്ങളെ സന്തോഷിപ്പിച്ചിട്ടുണ്ട്‌. അതേമയം കടുത്ത നടപടിയ്‌ക്ക്‌ വിധേയനായ വരുണിനോടുള്ള സഹതാപതരംഗം മറ്റുമണ്ഡലങ്ങളില്‍ ബെജിപിയ്‌ക്ക്‌ നേട്ടമായേയ്‌ക്കാനും ഇടയുണ്ട്‌. ഇത്‌ ചൂണ്ടിക്കാട്ടിയാണ്‌ ബിജെപിയും മായയും രഹസ്യധാരണയിലാണെന്ന്‌ സമാജ്‌ വാദി പാര്‍ട്ടി ആരോപണം ആരോച്ചിരിക്കുന്നത്‌.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 153 എ ഭാഗം അനുസരിച്ചാണ്‌ ആദ്യം വരുണിനെതിരെ പൊലീസ്‌ കേസെടുത്തത്‌. ഈ കേസില്‍ അദ്ദേഹത്തിന്‌ ജാമ്യം നല്‍കുകയും ചെയ്‌തിരുന്നു. എന്നാല്‍ പിന്നീട്‌ ദേശീയ സുരക്ഷാ നിയമപ്രകാരം കൂടി കേസെടുത്തതിനാല്‍ വരുണിനെ ജയിലില്‍ നിന്നും വിട്ടയച്ചിരുന്നില്ല.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+