ഉയര്‍പ്പിന്റെ തിരുനാള്‍

പ്രത്യാശയുടെയും നന്മയുടെയും കിരണങ്ങള്‍ ജീവിതത്തിലേയ്‌ക്ക് ആവാഹിക്കുവാനുള്ള വിശിഷ്ടദിനമാണിത്. കേരളത്തിലെ വിവിധ ദേവാലയങ്‌ഹളില്‍ നടന്ന ഉയിര്‍പ്പുശുശ്രൂഷകള്‍ക്ക് പ്രമുഖ വൈദികര്‍ നേതൃത്വം നല്‍കി.
തിരുവനന്തപുരം പാളയം പള്ളിയില്‍ ആര്‍ച്ച് ബിഷപ് സൂസൈപാക്യം ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു. എറണാകുളം സെന്റ് മേരീസ് ബെസിലിക്കയില്‍ കര്‍ദിനാള്‍ മാര്‍ വര്‍ക്കി വിതയത്തിലാണ് ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചത്.
ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ അദ്ദേഹം ഇന്ത്യയുടെ മേതതര ജനാധിപത്യം ചത്തപുസ്‌തകമാണെന്ന് വിമര്‍ശിച്ചു. മതതീവ്രവാദം നടന്ന ഒറീസയില്‍ ഭരണഘടന കത്തിച്ചാമ്പലായി. ഒറീസയിലെ കണ്ഡമാല്‍ ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ശവപ്പറമ്പായി മാറി.
മതഗ്രാമങ്ങളുണ്ടാക്കുന്നവരെപ്പോലെതന്നെ പാര്‍ട്ടി ഗ്രാമങ്ങളുണ്ടാക്കുന്നവരും അപകടകാരികളാണ്. ഭൂചലനം വഴി സമത്വം സൃഷ്ടിക്കുന്ന വിപ്ലവത്തിന് വേണ്ടിയല്ല വോട്ട് ചെയ്യേണ്ടത്- അദ്ദേഹം പറഞ്ഞു.
താന്‍ ഇടതുപക്ഷക്കാരനാണെന്ന ആരോപണം തള്ളിക്കളഞ്ഞ അദ്ദേഹം താന്‍ കമ്യൂണിസ്റ്റോ കാപിറ്റലിസ്റ്റോ അല്ലെന്നും മനുഷ്യന്റെ അവകാശ്‌തിന്റെയും മഹത്വത്തിന്റെയും രാഷ്ട്രീയം താന്‍ പറയുമെന്നും വ്യക്തമാക്കി.












Click it and Unblock the Notifications