Get Updates
Get notified of breaking news, exclusive insights, and must-see stories!

എന്‍എസ്‌എസ്‌ സമദൂരസിദ്ധാന്തം തുടരും

കൊച്ചി: നായര്‍ സര്‍വ്വീസ്‌ സൊസൈറ്റിയുടെ നിലപാടില്‍ മാറ്റമില്ലെന്നും സമദൂര സിദ്ധാന്തം തുടരുമെന്നും ജനറല്‍ സെക്രട്ടറി പികെ നാരായണപ്പണിക്കര്‍ വ്യക്തമാക്കി.

സമുദായത്തിന്റെ ആശയങ്ങള്‍ ഇതേവരെ ഒരു സര്‍ക്കാറും പരിഗണിച്ചിട്ടില്ല. തങ്ങള്‍ മുന്നോട്ടുവച്ച ആവശ്യങ്ങളോട്‌ അനുഭാവം പുലര്‍ത്തുന്നവര്‍ക്ക്‌ വോട്ടുചെയ്യണം. 58 വര്‍ഷമായി ഞങ്ങളുടെ ആവശ്യങ്ങള്‍ പിന്നീട്‌ ചര്‍ച്ച ചെയ്യാമെന്ന്‌ പറയുന്നവരോട്‌ പിന്നീട്‌ വോട്ട്‌ ചെയ്യാമെന്ന്‌ പറയണം- അദ്ദേഹം ആവശ്യപ്പെട്ടു.

കൊച്ചിയില്‍ എന്‍എസ്‌എസ്‌ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍എസ്‌എസ്‌ സമദൂര സിദ്ധാന്തത്തില്‍ മാറ്റം വരുത്തിയിട്ടില്ല. എന്നാല്‍ അതില്‍ ചില കൂട്ടിച്ചേര്‍ക്കലുകളും വിശേഷതകളും വരുത്തിയിട്ടുണ്ട്‌.

സമദൂര നയത്തില്‍ മാറ്റം വരുത്തുമന്ന്‌ എന്‍എസ്‌എസ്‌ നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിന്‌ ഇപ്പോള്‍ സമയമായിട്ടില്ല- പണിക്കര്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+