മൂന്നാം മുന്നണി ദുര്‍ബല സങ്കല്‍പം: കരുണാകരന്‍
തിരുവനന്തപുരം: ഇപ്പോള്‍ രൂപീകൃതമായിരിക്കുന്ന ഈ മൂന്നാം മുന്നണി എന്താണെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ കരുണാകരന്‍. തലസ്ഥാനത്ത് കേസരി സ്‌മാരക ട്രസ്‌റ്റ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൂന്നാം മുന്നണി ആശയക്കുഴപ്പം സൃഷ്ടിക്കാനുള്ളതാണ്. മുന്നണിയെ സംബന്ധിച്ചുള്ള ചിത്രം തെളിഞ്ഞുകാണാന്‍ കഴിയുന്നില്ല. മുന്നണിയുടെ രൂപം, പ്രവര്‍ത്തന രീതി ഇതൊന്നും ബോധ്യപ്പെടുത്താന്‍ അതിന്റെ പ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞിട്ടില്ല. ഇത്തരമൊരു യാഥാര്‍ത്ഥ്യമാകാത്ത കാര്യത്തിന് വേണ്ടി സമയം കളയരുതെന്നാണ് എനിക്ക് പറയാനുള്ളത്- ലീഡര്‍ നിര്‍ദ്ദേശിച്ചു.
നാടാണ് വലുത് എന്നായിരിക്കണം രാഷ്ട്രീയക്കാരന്റെ നിലപാട്. മൂന്നാം മുന്നണി എന്താണെന്ന് അതിന്റെ വക്താക്കള്‍തന്നെ വിശദീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പ്രാരംഭ പ്രവര്‍ത്തനങ്ങളില്‍ താല്‍ക്കാലിക മുന്നേറ്റം കണ്ട് എടുത്തു ചാടരുതെന്ന് അദ്ദേഹം പാര്‍ട്ടി പ്രവര്‍ത്തകരോട് ആഹ്വാനം ചെയ്‌തു. ഇന്ത്യയിലെ ഒരു രാഷ്ട്രീയ മുന്നണിയും തൊട്ടുകൂടാത്തതായിട്ടില്ല. ചെറുപ്പക്കാര്‍ക്ക് അവസരങ്ങള്‍ ലഭിക്കണം.
പ്രവചനാതീതമാണ് ഈ തിരഞ്ഞെടുപ്പ് ഫലം എന്ന് പറയുന്നത് ബുദ്ധിയല്ല. എംഎല്‍എമാര്‍ മത്സരിക്കുന്നത് പാര്‍ട്ടിയുടെ തന്ത്രത്തിന്റെ ഭാഗമാണ്. സര്‍ക്കാര്‍ വിരുദ്ധ വികാരം നിലനില്‍ക്കുമ്പോഴും താഴേത്തട്ടില്‍ അത് കാണാനില്ല- കരുണാകരന്‍ അഭിപ്രായപ്പെട്ടു.
ഇതിനിടെ വയനാട്ടില്‍ മത്സരിക്കുന്ന കെ. മുരളീധരന്‍ ജയിക്കുമോ എന്ന ചോദ്യത്തിന് ഭൂരിപക്ഷം ലഭിക്കുന്നയാള്‍ ജയിക്കുമെന്ന തന്ത്രപരമായ മറുപടിയാണ് അദ്ദേഹം നല്‍കിയത്. തുടര്‍ന്ന് അച്ഛനും കമനും തമ്മിലുള്ള ബന്ധം തിരഞ്ഞെടുപ്പിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കരുണാകരനൊപ്പമുള്ളവര്‍ എന്‍സിപിയ്‌ക്ക് വോട്ടുചെയ്യുമെന്ന ശരദ് പവാറിന്റെ പ്രസ്‌താവനയെക്കുറിച്ച് ചോദിച്ചപ്പോള്‍ അവര്‍ മനസ്സാക്ഷിക്കനുസരിച്ച് വോട്ടുചെയ്യുമെന്നായിരുന്നു ലീഡറുടെ മറുപടി.












Click it and Unblock the Notifications