വാജ്‌പേയിയെയും അദ്വാനിയെയും കടലില്‍ തള്ളണം
പനജി: കോണ്‍ഗ്രസ് വയസ്സായ പാര്‍ട്ടിയാണെന്നും രാജ്യത്തിന് ബാധ്യതയാണെന്നും തോന്നുന്നുണ്ടെങ്കില്‍ ബിജെപി നേതാക്കളായ വാജ്‌പേയെയും അദ്വാനിയെയും അറബിക്കടലില്‍ തള്ളണമെന്ന് കോണ്‍ഗ്രസ്.
സ്വന്തം പാര്‍ട്ടിയില്‍ കാര്യങ്ങള്‍ നടപ്പാക്കിയശേഷമായിരിക്കണം മറ്റു പാര്‍ട്ടികളെ നേതാക്കള്‍ ഉപദേശിക്കേണ്ടതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ബി ഹരിപ്രസാദ് പറഞ്ഞു. കോണ്‍ഗ്രസ് 125 വയസ്സായ വൃദ്ധയാണെന്ന നരേന്ദ്രമോഡിയുടെ പ്രസ്‌താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സ്‌ത്രീകള്‍, കുട്ടികള്‍, വൃദ്ധര്‍ എന്നിവരോട് പെരുമാറുന്ന രീതികളിലൂടെയാണ് ഒരാളുടെ വ്യക്തിത്വം വെളിവാകുന്നതെന്നും ഹരിപ്രസാദ് പറഞ്ഞു.
കഴിഞ്ഞ ദിവസം കോണ്‍ഗ്രസ് വൃദ്ധയാണെന്ന് പറഞ്ഞ മോഡി ഞായറാഴ്‌ച കോണ്‍ഗ്രസിനെ പാവയെന്നാണ് വിശേഷിപ്പിച്ചത്. മോഡിയുടെ വൃദ്ധ പ്രയോഗത്തിനെതിരെ പ്രയങ്കയും മറ്റു കോണ്‍ഗ്രസ് നേതാക്കളും പ്രതികരിച്ചിരുന്നു.












Click it and Unblock the Notifications