വിഴിഞ്ഞം: സൂം ഡലവപ്പേഴ്‌സിന്റെ ഹര്‍ജി തള്ളി
ദില്ലി: വിഴിഞ്ഞം കേസില്‍ സര്‍ക്കാര്‍ നടപടിയ്‌ക്കെതിരെ സൂം ഡവലപ്പേഴ്‌സ് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. ജസ്‌റ്റിസ് അരിജിത്ത് പസായത്ത് അധ്യക്ഷനായ ബഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ടെണ്ടര്‍ നടപടിക്രമങ്ങളില്‍ നിന്ന് സാങ്കേതിക കാരണങ്ങളാല്‍ ഒഴിവാക്കപ്പെട്ടാല്‍ ഇടപെടാനാവില്ലെന്നും വേണമെങ്കില്‍ കക്ഷികള്‍ക്ക് ഹൈക്കോടതിയെ വീണ്ടും സമീപിക്കാമെന്നും സുപ്രീം കോടതി വ്യക്തമാക്കി.
വിഴിഞ്ഞം പദ്ധതിയുടെ ഭാഗമായി അടിസ്ഥാനവികസനമൊരുക്കുന്നതിനായുള്ള ടെണ്ടറില്‍ നിന്നും തങ്ങളെ ഒഴിവാക്കിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചാണ് കമ്പനി കോടതിയെ സമീപിച്ചത്. ഇക്കാര്യം ബോധിപ്പിച്ച് സൂം ഡെവലപ്പേഴ്‌സ് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി തള്ളിയിരുന്നു.
തുടര്‍ന്നാണ് കമ്പനി സുപ്രീം കോടതിയെ സമീപിച്ചത്. ലാന്‍കോ കൊണ്ടപ്പള്ളി എന്ന കമ്പനിക്ക് ടെണ്ടര്‍ അനുവദിക്കാന്‍ തങ്ങള്‍ നല്‍കിയ അപേക്ഷ കൃത്യമായി പരിശോധിക്കാതെയാണ് തള്ളിയതെന്നായിരുന്നു സൂം ഡവലപ്പേഴ്‌സിന്റെ വാദം.
കരാര്‍ നടപടികള്‍ സുതാര്യമാണെന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഗോപാല്‍ സുബ്രഹ്മണ്യത്തിന്റെ ഉറപ്പുകൂടി പരിഗണിച്ചാണ് ജസ്റ്റിസ് അരിജിത്ത് പസായത്തിന്റെ ബഞ്ച് വിധി പുറപ്പെടുവിച്ചത്.












Click it and Unblock the Notifications