കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മദനിയ്ക്ക് സമനിലതെറ്റി: കോടോത്ത്

  • By Super
Google Oneindia Malayalam News

കാസര്‍ക്കോട്‌: കാസര്‍ക്കോട്‌ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയായ ഷാഹിദാ കമാലിനെതിരെ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനി നടത്തിയ പരാമര്‍ശം വിവാദമാകുന്നു.

ഷാഹിദയ്‌ക്കു നിസ്‌കരിക്കാന്‍ പോലുമറിയില്ലെന്നായിരുന്നു കഴിഞ്ഞദിവസം സത്യമേവ ജയതേ എന്ന പ്രചാരണപരിപാടിക്കിടയില്‍ കാഞ്ഞങ്ങാട്ടുവച്ച്‌ മദനി പറഞ്ഞത്‌. ഇതുസംബന്ധിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്ന്‌ കെപിസിസി വൃത്തങ്ങള്‍ അറിയിച്ചു.

പരാമര്‍ശം വ്യക്തിപരവും മതപരവുമായി അപഹസിക്കുന്നതിന്‌ തുല്യമാണെന്നും ഇക്കാര്യം കാണിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‌ പരാതി നല്‍കുമെന്നും കെപിസിസി എക്‌സിക്യൂട്ടീവ്‌ അംഗങ്ങളായ കോടോത്ത്‌ ഗോവിന്ദന്‍ നായര്‍, എം നാരായണന്‍ കുട്ടി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കേവലം പത്തുവോട്ടുകള്‍ക്ക്‌ വേണ്ടിയാണ്‌ മദനി തനിക്കെതിരെ വിമര്‍ശനം നടത്തുന്നതെന്ന്‌ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ഷാഹിദ ആരോപിച്ചു. ഞാന്‍ ഇസ്ലാം മതാചാരപ്രകാരം ജീവിക്കുന്ന ആളാണെന്ന്‌ എന്നെ അറിയുന്നവര്‍ക്കറിയാം. മുസ്ലീം സമുദായത്തിന്റെ ആത്മീയ നേതാവാകാന്‍ ആരും തുനിയേണ്ട- അവര്‍ പറഞ്ഞു.

മദനിയുടെ വിമര്‍ശനം ക്രൂരമായിപ്പോയെന്ന്‌ ഗോവിന്ദന്‍നായര്‍ പറഞ്ഞു. സമനിലതെറ്റിയവരെപ്പോലെയാണ്‌ മദനി പെരുമാറുന്നത്‌. പ്രസ്‌താവന പിന്‍വലിച്ച്‌ ഷാഹിദയോടും മുസ്ലീം സ്‌ത്രീകളോടും മാപ്പു പറയാന്‍ മദനി തയ്യാറാകണം- അദ്ദേഹം ആവശ്യപ്പെട്ടു.

യുഡിഎഫിന്റെ വനിതാ നേതാവായ ഷാനിമോള്‍ ഉസ്‌മാന്‍ സ്ഥാനാര്‍ത്ഥിത്വം നിരസിച്ചതിനെത്തുടര്‍ന്നാണ്‌ ഹൈക്കമാന്റ്‌ ഷാഹിദാ കമാലിനെ കാസര്‍ക്കോട്‌ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയാക്കിയത്‌.

മഹിളാകോണ്‍ഗ്രസ്‌ ദേശീയ സെക്രട്ടറിയും എഐസിസി അംഗവുമാണ്‌ ഷാഹിദ. കെഎസ്‌യുവിലൂടെ പൊതുപ്രവര്‍ത്തനരംഗത്തെത്തിയ ഇവര്‍ കേന്ദ്ര സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ്‌ അംഗംകൂടിയാണ്‌. ആദ്യമായാണ്‌ ഷാഹിദ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്‌. കൊല്ലം അഞ്ചല്‍ സ്വദേശിനിയാണ്‌ ഷാഹിദ.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X