വീരേന്ദ്രകുമാറിന് വിമതശബ്ദമെന്ന് പിണറായി
തിരുവനന്തപുരം: ജനതാദള്‍ ഇപ്പോഴും എല്‍ഡിഎഫിന്റെ ഭാഗമാണെന്നും തിരഞ്ഞെടുപ്പിന് ശേഷം ദളിന്റെ മന്ത്രി സര്‍ക്കാറിലുണ്ടാകുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. എന്നാല്‍ വിമതന്മാര്‍ക്ക് മന്ത്രിസ്ഥാനം നല്‍കില്ലെന്നും അദ്ദേഹം പറഞ്ഞു.
ദളില്‍ വീരേന്ദ്രകുമാര്‍ വിമതശബ്ദം ഉയര്‍ത്തുന്നുണ്ട്. അത് ആ പാര്‍ട്ടിയുടെ പ്രശ്‌നമാണ്. അത് അവര്‍ തന്നെ തീര്‍ക്കണം. തിരഞ്ഞെടുപ്പിന് ശേഷം ദളിന്റെ മന്ത്രി മന്ത്രിസഭയിലുണ്ടാകും. പക്ഷേ അത് വിമതരാവില്ല. ജനതാദള്‍ ഇടതുമുന്നണിയ്‌ക്കൊപ്പമാണെന്ന് ദേശീയ പ്രസിഡന്റ് ദേവഗൗഡ വ്യക്തമാക്കിയിട്ടുണ്ട്- പിണറായി പറഞ്ഞു.
ഞായറാഴ്‌ച തിരുവനന്തപുരത്ത് കേസരി സ്‌മാരക ട്രസ്റ്റിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി. വടകരയിലും മറ്റും സിപിഎമ്മിനെ തോല്‍പ്പിക്കാമെന്നത് ദളിലെ ഒരു വിഭാഗത്തിന്റെ മോഹം മാത്രമാണ്. സിപിഎം അവിടെയൊക്കെ നല്ല നിലയില്‍ ജയിക്കും.
പിഡിപിയുമായി തിരഞ്ഞെടുപ്പ് ബന്ധം മാത്രമേയുള്ളുവെന്ന് വിജയന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. മദനിയുടെ പാര്‍ട്ടി ഞങ്ങളെ പിന്താങ്ങുന്നു. അതു സ്വീകരിക്കുന്നു എന്നതിനപ്പുറം അതിനെ കാണേണ്ടതില്ല. മറിച്ച് യുഡിഎഫ് നടത്തുന്ന പ്രാചരണമൊന്നും ഏശുന്നില്ല.
പിഡിപിയുമായുള്ള ബന്ധത്തില്‍ വിഎസ് അച്യുതാനന്ദന് എതിര്‍പ്പില്ലേയെന്ന ചോദ്യത്തിന് അദ്ദേഹം ഉള്‍പ്പെടെയുള്ളവര്‍ ചര്‍ച്ചചെയ്‌തെടുത്ത തീരുമാനമാണ് പിഡിപി ബന്ധമെന്ന് പിണറായി മറുപടി നല്‍കി.












Click it and Unblock the Notifications