പീഡനം: ഭാര്യ ഭര്‍ത്താവിനെ വെട്ടിക്കൊന്നു
മുംബൈ: പരപുരുഷ ബന്ധമുണ്ടെന്ന് ആരോപിച്ച് നിരന്തരം മര്‍ദ്ദിച്ചിരുന്ന ഭര്‍ത്താവിനെ ഭാര്യ വെട്ടിക്കൊന്നു. മുംബൈ ബോറിവ്‌ലി സ്വദേശിനി ഹേമലത(35) താഡേയാണ് ഭര്‍ത്താവ് ധ്യാനേശ്വര്‍ താഡെ(45)യെ കൊലപ്പെടുത്തിയത്.
സംഭവത്തിന് ശേഷം ഹേമലത കസ്‌തൂര്‍ബമാര്‍ഗ് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങി. മുംബൈ യൂണിവേഴ്‌സിറ്റിയിലെ പ്യൂണായിരുന്നു ധ്യാനേശ്വര്‍. ക്ഷയരോഗം മൂലം രണ്ട് വര്‍ഷം മുമ്പ് രാജിവച്ചിരുന്നു.
പിന്നീട് ഹേമലത മീന്‍കച്ചവടം നടത്തിയാണ് കുടുംബം പുലര്‍ത്തിയിരുന്നത്. മീന്‍കച്ചവടത്തിന് പോകുന്ന ഹേമലത രാത്രി ഏറെ വൈകിയാണ് വീട്ടില്‍ തിരിച്ചെത്തിയിരുന്നത്. പരപുരുഷന്മാരുമായി ബന്ധം പുലര്‍ത്തുന്നതുകാരണമാണ് വൈകിയെത്തുന്നതെന്നായിരുന്ന ഭര്‍ത്താവ് വിശ്വസിച്ചിരുന്നത്.
ഇതുപറഞ്ഞ് ഹേമലതയെ ഇയാള്‍ നിരന്തരം മര്‍ദ്ദിക്കാറും ഉണ്ടായിരുന്നത്രേ. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇരുവരും തമ്മില്‍ നല്ല വഴക്ക് നടന്നിരുന്നുവെന്ന് പൊലീസ് പറയുന്നു.
തിങ്കളാഴ്‌ചയുണ്ടായ വഴക്കിനൊടുവില്‍ സഹികെട്ട ഹേമലത കൊടുവാള്‍കൊണ്ട് ഭര്‍ത്താവിനെ വെട്ടുകയായിരുന്നു. ഇയാളുടെ ശരീരത്തില്‍ ഇരുപത്തിയഞ്ചോളം വെട്ടുകള്‍ കൊണ്ടിട്ടുണ്ട്.
ഭര്‍ത്താവിനെ വെട്ടിയെന്നും പറഞ്ഞ് ഹേമലത പൊലീസ് സ്റ്റേഷനിലെത്തി. ഉടന്‍തന്നെ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയെങ്കിലും ഗുരുതരമായി വെട്ടേറ്റ് ധ്യാനേശ്വര്‍ അപ്പോഴേയ്‌ക്കും മരിച്ചിരുന്നു. ഇവര്‍ക്ക് പന്ത്രണ്ടുവയസ്സുള്ള മകളും നാലുവയസ്സുള്ള മകനുമുണ്ട്.












Click it and Unblock the Notifications