പിണറായിക്കും കോടിയേരിയ്ക്കുമെതിരെ കേസ്

ആഭ്യന്തരമന്ത്രിയും വൈദ്യുതി ബോര്‍ഡ് മുന്‍ അംഗവുമായ കോടിയേരി ബാലകൃഷ്ണനെതിരെയും കേസെടുക്കാന്‍ നിര്‍ദ്ദേശമുണ്ട്. അഡ്വക്കറ്റേറ്റ് നെയ്യാറ്റിന്‍കര പി നാഗരാജ് സമര്‍പ്പിച്ച സ്വകാര്യ ഹര്ജിയിന്മേലാണ് കോടതി ഉത്തരവ്. കേസില്‍ കോടിയേരി മൂന്നാം പ്രതിയും പിണറായി നാലാം പ്രതിയുമാണ്.
മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദനാണ് ഒന്നാം സാക്ഷി. ലാവലിന്‍ ഇടപാടുമായി ബന്ധപ്പെട്ട നിര്‍ണായക വിവരങ്ങളുള്ള ഏഴ് രേഖകള്‍ മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചതിന്റെയും ഫയലുകള്‍ പൂഴ്ത്തിയതിന്റെയും പേരിലാണ് കേസ്. ഗൂഡാലോചന, തെളിവുകള്‍ നശിപ്പിക്കല്‍, മോഷണം, പൊതുകാര്യസാധ്യത്തിനായുള്ള കൂട്ടുചേരല് എന്നീ കുറ്റങ്ങള്‍ ചുമത്താനാണ് ഉത്തരവ്.
കേസില്‍ വൈദ്യുതി ബോര്‍ഡ് മുന്‍ ചെയര്മാന് രാജഗോപാല്‍, മുന്‍ ഊര്‍ജ്ജ സെക്രട്ടറി കെ മോഹനചന്ദ്രന് എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും പ്രതികളാണ്. വൈദ്യുതി ബോര്‍ഡ് മുന്‍ അംഗം സിദ്ധാര്‍ത്ഥ മേനോന് അഞ്ചാം പ്രതിയും, ഊര്‍ജവകുപ്പ് മുന്‍ ജോയിന്റ് സെക്രട്ടറി എ ഫ്രാന്‍സിസ് ആറാം പ്രതിയും വൈദ്യുതി ബോര്‍ഡ് മുന്‍ അംഗം കെ.ജി രാജശേഖരന് നായര്‍ ഏഴാം പ്രതിയുമാണ്.
പ്രതികള്‍ ഗൂഡാലോചന നടത്തി വ്യക്തിപരമായ നേട്ടത്തിനായി യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവയ്ക്കുകയും മന്ത്രിസഭയ്ക്കു തെറ്റായ വിവരങ്ങള്‍ നല്‍കുകയും ഫയല്‍ മോഷ്ടിക്കുകയും ചെയ്തുവെന്ന് ഹര്ജിക്കാരന് ആരോപിച്ചു. വിദേശ കമ്പനിയുമായി കരാറൊപ്പിടാന്‍ സെക്രട്ടറിയെ ചുമതലപ്പെടുത്തുന്ന സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിക്കാതെയാണ് ലാവലിന്‍ കമ്പനിയുമായി പ്രതികള്‍ കാരറില്‍ ഏര്‍പ്പെട്ടതെന്നും ഹര്‍ജിയില്‍ ആരോപണം ഉണ്ട്.
ആഗോള ടെണ്ടര്‍ വിളിക്കാതെ വെറും ധാരണാപത്രത്തിന്റെ അടിസ്ഥാനത്തില്‍ ആരുമായും കരാറിലേര്‍പ്പെടാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം പാലിച്ചില്ല. പദ്ധതി നവീകരണം ഭെല്ലിനെ ഏല്‍പ്പിക്കണമെന്ന നിര്‍ദ്ദേശമുള്ള ബാലാനന്ദന് സമിതി റിപ്പോര്‍ട്ട് മന്ത്രിസഭയില്‍ നിന്നും മറച്ചുവച്ചു.
ലാവലിനുമായി കരാറിലേര്പ്പെട്ടാലുണ്ടാകുന്ന ക്രമക്കേടുകളും വീഴ്ചകളും ചൂണ്ടിക്കാട്ടി കെഎസ്ഇബി എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സുബൈദ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചില്ല. പകരം ലാവലിന്‍ കമ്പനിയ്ക്ക് അനുകൂലമായി മറ്റൊരാളെക്കൊണ്ട് റിപ്പോര്‍ട്ട് എഴുതിച്ചു തുടങ്ങിയ ആരോപണങ്ങളും പ്രതികള്‍ക്കെതിരെയുണ്ട്.
വരദാചാരി, മുന്‍ ചീഫ് സെക്രട്ടറി സിപി നായര്‍, മുന്‍ മന്ത്രിമാരായ ശിവദാസമേനോന്, എസ് ശര്‍മ, ജി കാര്ത്തികേയന്, ആര്യാടന് മുഹമ്മദ്, കടവൂര്‍ ശിവദാസന്‍ തുടങ്ങിയവരെല്ലാം സാക്ഷിപ്പട്ടികയിലുണ്ട്.
-
സുധാകരനെതിരെ 'കുലംകുത്തി, വർഗവഞ്ചകൻ' ബാനർ; വീടിന് പോലീസ് കാവൽ! -
ശബരിമല യുവതീപ്രവേശനം; സർക്കാർ നിലപാട് മാറ്റിയിട്ടില്ലെന്ന് എംവി ഗോവിന്ദൻ -
വര്‍ക്ക് ഫ്രം ഹോമിലേക്ക് ഈ നഗരങ്ങള്‍; ബെംഗളൂരുവിലും കൊച്ചിയിലും കമ്പനികള്‍ ജീവനക്കാര്‍ക്ക് നല്കിയ നിര്‍ദേശം -
കാത്തിരുന്ന രാജയോഗം വന്നെത്തി... ഇനി പ്രശ്നങ്ങള്‍ക്കെല്ലാം വിട; ആഗ്രഹിക്കുന്നതെന്തും നടക്കും -
സ്വർണ വില ഇന്നും താഴേക്ക്; 75,000 രൂപ വരെയെങ്കിലും പവന് വരുമോ? പഴയ സ്വർണം വിൽക്കേണ്ടവർ അറിയാൻ -
ചൊവ്വ മാറിയാൽ ജീവിതവും മാറും; ഈ രാശിക്കാരുടെ പ്രണയം പൂവണിയും, പുതിയ ജോലി തേടിയെത്തും..! -
അഹാന എനിക്ക് മെസേജ് ഇട്ടു, വിവാഹം കഴിക്കാൻ പോകുന്നുവെന്ന്; നിമിഷ് രവിയെ കുറിച്ച് തുറന്ന് പറഞ്ഞ് കൃഷ്ണകുമാർ -
സര്‍വീസില്‍ സ്ഥിരമാകും, വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും, ഭൂമിയില്‍ നിന്ന് കൂടുതല്‍ വരുമാനം, നാൾഫലം -
കൊച്ചി ലുലു മാളിൽ വൻ ഓഫർ; പകുതി വിലക്ക് സാധനം വാങ്ങാം,ബൈ വൺ ഗെറ്റ് വൺ ഓഫറും..അറിയാം -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
മൊണാലിസയ്ക്കായി 42 ലക്ഷം ചെലവാക്കി, 10 കോടി വായ്പയെടുത്തു; സംവിധായകന് സനോജ് മിശ്ര -
കൊല്ലം–തേനി ദേശീയപാത 183 വികസനം ;കടവൂർ–ആഞ്ഞിലിമൂട് റീച്ചിന് അംഗീകാരം












Click it and Unblock the Notifications