Get Updates
Get notified of breaking news, exclusive insights, and must-see stories!

സുജനപാലിന്റെ വീട്ടില്‍കയറി നോട്ടീസ്‌ നശിപ്പിച്ചു

കോഴിക്കോട്‌: കോണ്‍ഗ്രസ്‌ നേതാവും മുന്‍ മന്ത്രിയുമായ എ സുജനപാലിന്റെ വീട്ടില്‍ ഒരു സംഘം ആളുകള്‍ അതിക്രമിച്ചുകയറി യുഡിഎഫിന്റെ പ്രചാരണ നോട്ടീസുകള്‍ നശിപ്പിച്ചു.

എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി മുഹമ്മദ്‌ റിയാസിനെതിരായ കാര്യങ്ങള്‍ അച്ചടിച്ചിട്ടുള്ള നോട്ടീസുകളാണ്‌ സംഘം നശിപ്പിച്ചത്‌. 'ജാഗ്രത' എന്ന തലക്കെട്ടില്‍ തയ്യാറാക്കിയ അയ്യായിരത്തോളം നോട്ടീസുകളാണ്‌ നശിപ്പിച്ചത്‌.

മുപ്പതോളം വരുന്ന സിപിഎം പ്രവര്‍ത്തകരാണ്‌ ചൊവ്വാഴ്‌ച രാവിലെ 8.30തോടെ വീട്ടില്‍ അതിക്രമിച്ച്‌ കയറിയതെന്നാണ്‌ ആരോപണം. അതിക്രമിച്ചു കയറിയവരെ തടയാന്‍ ശ്രമിച്ചപ്പോള്‍ സുജനപാലിനെ കയ്യേറ്റം ചെയ്‌തതായും ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്‌.

പൊലീസില്‍ പാരതി നല്‍കിയതിനെത്തുടര്‍ന്ന്‌ കോഴിക്കോട്‌ സിറ്റി പൊലീസ്‌ കമ്മീഷണര്‍ അനൂപ്‌ ജോണ്‍ കുരുവിള സുജനപാലിന്റെ വീട്ടിലെത്തി പരിശോധന നടത്തി.

സംഭവത്തെക്കുറിച്ച്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷനും പരാതി നല്‍കുമെന്ന്‌ ഡിസിസി പ്രസിഡന്റ്‌ കെ.സി അബു അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+