കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്തരീക്ഷം കോണ്‍ഗ്രസിന്‌ അനുകൂലം: ആന്റണി

  • By Staff
Google Oneindia Malayalam News

തിരുവന്തപുരം: കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളുടെ കാര്യം അതീവ ഗൗരവത്തോടെ കാണണമെന്ന്‌ പ്രതിരോധ മന്ത്രി എകെ ആന്റണി.

സംസ്ഥാനത്തെ ആഭ്യന്തരമന്ത്രിയുടെയും സിപിഎം സംസ്ഥാന സെക്രട്ടറിയുടെയും നാട്ടിലാണ്‌ പ്രശ്‌നബാധിത ബൂത്തുകള്‍ ഏറെയുള്ളതെന്ന കാര്യം ഇതിന്റെ ഗൗരവം കൂട്ടുന്നു. കേന്ദ്ര തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ ഇക്കാര്യം ഗൗരവത്തോടെ കാണുമെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌- അദ്ദേഹം പറഞ്ഞു.

ഇത്തവണ കണ്ണൂരിലെ ജനങ്ങള്‍ക്ക്‌ നിര്‍ഭയമായി വോട്ട്‌ ചെയ്യാം. അവിടത്തെ യുഡിഎഫ്‌ പ്രവര്‍ത്തകരും ജനങ്ങളും ജാഗരൂകരായിരിക്കണം. 1977ന്‌ ശേഷം കോണ്‍ഗ്രസിന്‌ ഇത്രയേറെ അനുകൂലമായ ഒരു സാഹചര്യം കേരളത്തിലുണ്ടായിട്ടില്ല.

ആര്‌ പിന്തുണ തരാമെന്ന്‌ പറഞ്ഞാലും വേണ്ടെന്ന്‌ പറയാനുള്ള അഹങ്കാരം യുപിഎയ്‌ക്ക്‌ ഇല്ല. വര്‍ഗീയകക്ഷികളെ അധികാരത്തില്‍ നിന്നും അകറ്റി നിര്‍ത്തുകയെന്നതാണ്‌ കോണ്‍ഗ്രസിന്റെ ലക്ഷ്യം- ആന്റണി വ്യക്തമാക്കി.

സിബിഐയില്‍ വിശ്വാസ്യതയുണ്ടെങ്കില്‍ ഇടത്‌ പാര്‍ട്ടികള്‍ ഗവര്‍ണറോട്‌ ആവശ്യപ്പെട്ട്‌ ലാവലിന്‍ കേസിന്റെ പ്രോസിക്യൂഷന്‍ നടപടികള്‍ വേഗത്തിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X