പിണറായി അഗ്നിശുദ്ധി തെളിയിക്കണം: വീരന്‍
വളാഞ്ചേരി: ലാവലിന്‍ കേസില്‍ പിണറായി എന്തിനെയാണ് ഭയക്കുന്നതെന്ന് ജനതാദള്‍ സംസ്ഥാന പ്രസിഡന്റ് എംപി വീരേന്ദ്രകുമാര്‍.
പിണറായി തെറ്റൊന്നും ചെയ്‌തിട്ടില്ലെങ്കില്‍ എന്തിനേയോ ഭയപ്പെടുന്ന രീതിയില്‍ പ്രോസിക്യൂഷന്‍ നടപടികള്‍ എന്തിനാണ് ഇങ്ങനെ നീട്ടിക്കൊണ്ടുപോകുന്നത്. ലാവലിന്‍ കേസില്‍ പിണറായി അഗ്നിശുദ്ധി നടത്തി തിരിച്ചുവരുകയാണ് വേണ്ടത്- അദ്ദേഹം പറഞ്ഞു.
മലപ്പുറം ജില്ലയിലെ വളാഞ്ചേരിയില്‍ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടുവോട്ടിന് വേണ്ടി പാര്‍ട്ടിയെ തള്ളിപ്പറയുന്നവനല്ല ഞാന്‍.
കര്‍ണാടകത്തിലെ ഷിമോഗ, ബെല്ലാരി, ഫുക്കേരി എന്നീ മണ്ഡലങ്ങളില്‍ ജനതാദള്‍ യുണൈറ്റഡ് കോണ്‍ഗ്രസിനാണ് വോട്ടുചെയ്യുന്നത്. ബിജെപിയെ എതിര്‍ക്കുന്നതിന്റെ ഭാഗമായിട്ടാണ് ഈ തീരുമാനം- വീരേന്ദ്രകുമാര്‍ വ്യക്തമാക്കി.
ഇതിനിടെ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദന്‍ പാര്‍ട്ടിയുടെ തടവറയിലാണെന്നും വീരേന്ദ്രകുമാര്‍ ആരോപിച്ചു. കോഴിക്കോട് ഫാരിസ് അബൂബക്കറിന്റെ പെയ്‌മെന്റ് സീറ്റാണെന്ന് ഞാന്‍ വീണ്ടും പറയുന്നു. 48 വര്‍ഷത്തെ രാഷ്ട്രീയ പാരമ്പര്യമുള്ള ഞാന്‍ പിണറായിയുടെ ഭാഷയില്‍ അല്‍പനാണ്, ഫാരിസ് ബഹുമാന്യനും- അദ്ദേഹം കുറ്റപ്പെടുത്തി.












Click it and Unblock the Notifications