താലിബാന്‍ വനിതാ പ്രവര്‍ത്തകയെ കൊന്നു
കാബൂള്‍: അഫ്‌ഗാനിസ്ഥാനിലെ പ്രമുഖ വനിതാവിമോചക പ്രവര്‍ത്തകയും കാണ്ഡഹാര്‍ പ്രവിശ്യാ കൗണ്‍സില്‍ അംഗവുമായി സിതാര അചാക്‌സിയായെ(52) താലിബാന്‍കാര്‍ വെടിവച്ചുകൊന്നു.
പ്രവിശ്യാ കൗണ്‍സില്‍ യോഗത്തില്‍ പങ്കെടുത്ത് വീട്ടിലേയേയ്‌ക്ക് മടങ്ങും വഴിയാണ്. സിതാരയ്‌ക്കുനേരെ വെടിവെയ്‌പുണ്ടായത്. അഫ്‌ഗാന്‍ താലിബാന്‍ ഭരണകൂടത്തിന് കീഴിലായിരുന്ന കാലത്ത് ജര്‍മനിയിലായിരുന്നു സിതാര. പിന്നീട് 2004ലാണ് ഇവര്‍ കാണ്ഡഹാറില്‍ തിരിച്ചെത്തിയത്.
പ്രിവിശ്യാ കൗണ്‍സില്‍ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്ന സിതാര സ്‌ത്രീവിമോചക പ്രവര്‍ത്തക എന്ന നിലയിലാണ് കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. നേരത്തേതന്നെ അവര്‍ക്ക് താലിബാന്‍ ഭീഷണിയുണ്ടായിരുന്നു. സ്‌ത്രീകള്‍ വിദ്യാഭ്യാസം നേടുന്നതിനും പൊതുവേദിയില്‍ പ്രത്യക്ഷപ്പെടുന്നതിനുമെല്ലാം താലിബാന്‍ എതിരാണ്.
2008ലെ വനിതാ ദിനത്തില്‍ 1500 സ്‌ത്രീകളെ പങ്കെടുപ്പിച്ച് നഗരത്തിലെ ഒരു പള്ളിയില്‍ സിതാപ സംഘടിപ്പിച്ച പരിപാടി താലിബാന്‍ തീവ്രവാദികളെ പ്രകോപിപ്പിച്ചിരുന്നു. ഇത്തവണ പള്ളിയില്‍ വേദി നിഷേധിച്ചതിനെത്തുടര്‍ന്ന് മനുഷ്യാവകാശ കമ്മീഷന്റെ കെട്ടിടത്തിലാണ് അവര്‍ പരിപാടി സംഘടിപ്പിച്ചത്.
രാജ്യത്ത് പൊതുരംഗത്ത് പ്രവര്‍ത്തിക്കുന്ന സ്‌ത്രീകള്‍ക്കെതരെ താലിബാന്‍ ആക്രമണം നടത്തുന്നത് ഇതാദ്യമല്ല. തങ്ങളുടെ വിലക്ക് ലംഘിച്ച് സ്‌കൂളില്‍ പോയ പെണ്‍കുട്ടികളുടെ മേല്‍ ആസിഡൊഴിച്ച സംഭവം ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സിതാരയുടെ കൊലപാതകം വനിതാ പ്രവര്‍ത്തകരെയാകെ ആശങ്കയിലാഴ്‌ത്തിയിട്ടുണ്ട്.












Click it and Unblock the Notifications