ഇന്‍ഫോസിസിന്റെ വരുമാനം കുറഞ്ഞു
ബാംഗ്ലൂര്‍: പ്രമുഖ ഐടി സ്ഥാപനമായ ഇന്‍ഫോസിസ് ടെക്നോളജീസിന്റെ ലാഭത്തില്‍ ഇടിവ്. മൂന്നാം പാദത്തെ അപേക്ഷിച്ച് കമ്പനിയുടെ ലാഭത്തില്‍ 1.7 ശതമാനത്തിന്റെയും വരുമാനത്തില്‍ 2.6 ശതമാനത്തിന്റെയും കുറവുണ്ടായതായി കമ്പനിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
കമ്പനിയുടെ വരുമാനം മൂന്നാം പാദത്തിലെ 5766 കോടി രൂപയില്‍ നിന്നും 5735കോടിയായാണ് കുറഞ്ഞിരിക്കുന്നത്. അതേസമയം വാര്‍ഷിക വരുമാനത്തില്‍ 24 ശതമാനം വര്‍ധന രേഖപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
2008-09 സാമ്പത്തിക വര്‍ഷത്തിന്റെ അവസാനപാദത്തില്‍ കമ്പനിയുടെ പ്രവര്‍ത്തന ലാഭം 1613കോടി രൂപയാണ്. വാര്‍ഷികാടിസ്ഥാനത്തില്‍ 29 ശതമാനം വര്‍ധനയുണ്ടെങ്കിലും മൂന്നാം പാദത്തിലെ 1641 കോടിയേക്കാള്‍ കുറവാണിത്.
ആഗോള സാമ്പത്തിക മാന്ദ്യമാണ് കമ്പനിയുടെ പ്രവര്‍ത്തന ലാഭത്തില്‍ കുറവുണ്ടാകാന്‍ കാരണമെന്നാണ് അധികൃതര്‍ പറയുന്നത്.
എന്നാല്‍ മറ്റു മിക്ക പ്രമുഖ കമ്പനികളുടെയും പ്രവര്‍ത്തന ലാഭം കുറയുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോഴും ഇന്‍ഫോസിസിന്റെ പ്രവര്‍ത്തന ലാഭത്തില്‍ ഇതേവരെ കാര്യമായി കുറവുണ്ടായിരുന്നില്ല.
പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തില്‍ ഇന്‍ഫോസിസില്‍ നിന്നും 2100 പേരെ പിരിച്ചുവിട്ടതായി ഏതാനും ദിവസം മുമ്പ് വാര്‍ത്ത വന്നിരുന്നു.
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications