വിജയശാന്തിയുടെ കാറില്‍ നിന്നും 5ലക്ഷം പിടിച്ചു

ചൊവ്വാഴ്‌ച വൈകീട്ട് ഏഴുമണിയോടെ കമലാപുരി കോളനിയില്‍ വച്ചാണ് ടാറ്റ സഫാരി കാറില്‍ സൂക്ഷിച്ചിരുന്ന അഞ്ചുലക്ഷം രൂപ പൊലീസ് പരിശോധനയില്‍ കണ്ടെടുത്തത്. കാറിലുണ്ടായിരുന്ന കെ ശ്രീനിവാസ റാവുവിന്റെ കയ്യിലുണ്ടായിരുന്ന ബാഗിലായിരുന്നുവത്രേ പണം സൂക്ഷിച്ചിരുന്നത്.
ഇയാള്‍ വിജയശാന്തിയുടെ മെയ്‌ക് അപ് ആര്‍ട്ടിസ്റ്റുകൂടിയാണ്. പണം എവിടെനിന്നാണെന്നോ എന്തിന് വേണ്ടിയാണ് കൊണ്ടുപോകുന്നതെന്നോ ഉള്ള ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ ഇയാള്‍ക്ക് കഴിഞ്ഞിട്ടില്ല.
സിപിസി 102 വകുപ്പ് പ്രകാരം പൊലീസ് പണവും വാഹനവും പിടിച്ചെടുത്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഈ വാഹനം വിജയശാന്തിയ്‌ക്കും അവരുടെ പ്രവര്‍ത്തകര്‍ക്കും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കാന്‍ മേധക് മണ്ഡലത്തിലെ റിട്ടേണിങ് ഓഫീസറുടെ അനുമതിയുണ്ടെന്നകാര്യം പൊലീസ് കണ്ടെത്തിയത്.
മാത്രമല്ല ഇത് ജയന്തി റാവു എന്ന സ്‌ത്രീയുടെ ഉടമസ്ഥതയിലുള്ള വാഹനമാണെന്നും കണ്ടെത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിനിടെ കിട്ടിയ സൂചനയനുസരിച്ച് ധൂല്‍പേട്ടിലെ ഒരു വീട്ടില്‍ നടത്തിയ തിരച്ചിലില്‍ 148 ബീര്‍ കുപ്പികളും, 20,000രൂപയോളം വിലവരുന്ന ബാഗ്‌പൈപ്പര്‍ വിസ്‌കിയുടെ കുപ്പികളും കണ്ടെടുത്തിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന അശോക് എന്നയാളെ പൊലീസ് അറസ്റ്റുചെയ്‌ത് കേസ് രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്.












Click it and Unblock the Notifications