വര്‍ഗീയ പ്രസംഗം: സഞ്‌ജയ് ദത്ത് കുരുക്കില്‍

ഉത്തര്‍ പ്രദേശിലെ ഖോസി മണ്ഡലത്തിലെ എസ്‌പി സ്ഥാനാര്‍ത്ഥി അര്‍ഷദ് ജമാന്‍ അന്‍സാരിയ്‌ക്കുവേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സഞ്‌ജയ്‌യുടെ വിവാദ പ്രസംഗം.
അമ്മ ഒരു മുസ്ലീമായതുകൊണ്ടാണ് ജയിലില്‍ വച്ച് തന്നെ പൊലീസുകാര്‍ പീഡിപ്പിച്ചതെന്ന പ്രസംഗത്തിലെ പരാമര്‍ശമാണ് ദത്തിന് വിനയായത്. പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ കണ്ടതിന് ശേഷമാണ് കേസെടുക്കാന്‍ ജില്ലാ മജിസ്‌ട്രേട്ട് ഉത്തരവിട്ടത്.
പ്രസംഗത്തിന്റെ സിഡി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് അയച്ചുകൊടുത്തിട്ടുണ്ട്. ദത്തിനെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനെത്തുടര്‍ന്നാണ് പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി സമാജ് വാദി നേതാക്കള്‍ അദ്ദേഹത്തെ നിയമിച്ചത്. മുംബൈ സ്‌ഫോടനക്കേസുമായി ബന്ധപ്പെട്ട് ശിക്ഷിക്കപ്പെട്ട ദത്ത് ഇപ്പോള്‍ ജാമ്യത്തിലാണ്.












Click it and Unblock the Notifications