വനിതാ ചാവേറുകള്‍ക്ക് പരിശീലനം നല്കുന്നു
ദില്ലി: ഇന്ത്യയിലേയ്ക്ക് കടത്തിവിടുന്നതിനായി വനിതാ ഭീകരര്‍ക്ക് അതിര്‍ത്തിയ്ക്കപ്പുറത്ത് പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ട്.
അല്‍ ക്വയ്ദ, താലിബാന് എന്നീ സംഘടനകളുടെ സഹായത്തോടെ ലഷ്കര്‍ ഇ തൊയ്ബയാണ് വനിതാ ചാവേറുകള്‍ക്ക് പരിശീലനം നല്‍കുന്നതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.
പരിശീലനം പൂര്‍ത്തിയാക്കിയ വനിതാ ഭീകരര്‍ ജമ്മു-കശ്മീരിലേയ്ക്ക് നുഴഞ്ഞുകയറാനുള്ള ശ്രമത്തിലാണത്രേ. കഴിഞ്ഞ ദിവസം ജമ്മുവിലെ പുല്‍വാമ ജില്ലയില്‍ കൊല്ലപ്പെട്ട രണ്ട് ജയ്ഷെ മുഹമ്മദ് ഭീകരരുടെ മൊബൈല്‍ ഫോണില്‍ നിന്നാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ ലഭിച്ചതെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ഇപ്പോഴത്തെ സാഹചര്യത്തില്‍ വനിതാ ചാവേറുകളെ ഉപയോഗിച്ച് ഭീകരര്‍ രാജ്യത്ത് ആക്രമണം നടത്താനുള്ള സാധ്യത തള്ളിക്കളയാന്‍ കഴിയില്ലെന്ന് കരസേനാ മേധാവി ദീപക് കപൂര്‍ പറഞ്ഞു.
നൂറുമുതല്‍ നൂറ്റിയമ്പതുവരെ വനിതകള്‍ക്ക് ഇസ്ലാമബാദിലെ ലാല്‍ മസ്ജിദില്‍ ആയുധ പരിശീലനം നല്‍കിയതായി നേരത്തേ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിര്‍ത്തി രക്ഷാ സേനയുടെ പിടിയിലായ ഒരു വനിതാ തീവ്രവാദിയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നത്.
ഇതുകൂടാതെ പാക് അധിനിവേശ കശ്മീരിലെ ചിലയിടങ്ങളിലും വനിതകള്‍ക്ക് ആയുധ പരിശീലനം നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
1991 മെയില്‍ തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരില്‍ നടന്ന പരിപാടിക്കിടെ മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ എല്‍ടിടിഇയുടെ വനിതാ ചാവേര്‍ കൊലപ്പെടുത്തിയതില്പ്പിന്നെ മറ്റൊരു വനിതാ ചാവേര്‍ ആക്രമണം ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
-
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട്












Click it and Unblock the Notifications