കമിതാക്കളെ താലിബാന്‍കാര്‍ വെടിവച്ചുകൊന്നു
കാബൂള്‍: അഫ്‌ഗാനിസ്ഥാനില്‍ താലിബാന്‍ തീവ്രവാദികള്‍ കമിതാക്കളെ പരസ്യമായി വെടിവച്ചുകൊന്നു. വടുക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ നിംറോസിലെ പള്ളിക്കു മുമ്പില്‍ തിങ്കളാഴ്‌ചയാണ് സംഭവം നടന്നത്.
21വയസ്സുള്ള യുവാവും പത്തൊന്‍പതുകാരിയും തമ്മിലുള്ള ബന്ധം ഇസ്ലാമിന് വിരുദ്ധമായതിനാല്‍ ഇവരെ വധിക്കാന്‍ മതനേതാക്കള്‍ ഫത്‌വ പുറപ്പെടുവിക്കുകയായിരുന്നുവെന്ന് പ്രവിശ്യാ ഗവര്‍ണര്‍ ഗുലാം ദസ്‌തഗീര്‍ ആസാദ് പറഞ്ഞു.
പ്രണയത്തിലായിരുന്ന ഇവരെ വീട്ടുകാര്‍ വിവാഹം ചെയ്യാന്‍ അനുവദിച്ചിരുന്നില്ല. തുടര്‍ന്ന് ഒളിച്ചോടിയ ഇവര്‍ ഇറാനിലേയ്‌ക്ക് കടക്കാന്‍ ശ്രമിക്കുമ്പോഴാണ് താലിബാന്‍ തീവ്രവാദികള്‍ പിടികൂടിയത്.
ഖാഷ്‌റോഡ് ജില്ലയിലെ ഗ്രാമത്തിലേയ്‌ക്ക് ഇവരെ തിരിച്ചുകൊണ്ടുവന്നശേഷം പള്ളിയിലെത്തിച്ച് ഫത്‌വ പുറപ്പെടുവിച്ച് പൊതുജനമധ്യത്തില്‍വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. ഇരുവരുടെയും കുടുംബങ്ങള്‍ക്ക് താലിബാനുമായി ബന്ധമുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
അഫ്‌ഗാനിസ്ഥാനിലെ ഗോത്രമേഖലകള്‍ പലതും താലിബാന്റെ ശക്തികേന്ദ്രങ്ങളാണ്. ഇവിടങ്ങളിലെല്ലാം സമാന്തര സര്‍ക്കാറായാണ് താലിബാന്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് സ്വന്തമായി പൊലീസ്, കോടതി, റേഡിയോ നിലയങ്ങള്‍ എന്നിവയുമുണ്ട്.












Click it and Unblock the Notifications