അബ്ബാസ് കസ്മി കസബിന്‍റെ അഭിഭാഷകന്‍
മുംബൈ: ഭീകരാക്രമണക്കേസില്‍ വിചാരണ നേരിടുന്ന അജ്മല്‍ ആമിര്‍ കസബിന്റെ പുതിയ അഭിഭാഷകനായി അബ്ബാസ് കസ്മിയെ നിയമിച്ചു. മുതിര്‍ന്ന ക്രിമിനല്‍ അഭിഭാഷകനാണ് അബ്ബാസ് കസ്മി. നേരത്തെ കസബിന്‍റെ അഭിഭാഷകയായി നിയോഗിക്കപ്പെട്ടിരുന്ന അഞ്ജലി വാഗ്‌മരെയെ ബുധനാഴ്ച കോടതി തല്‍സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.
വാഗ്‌മരെയെ മാറ്റിയ സാഹചര്യത്തില്‍, കസബിനു വേണ്ടിയുള്ള പുതിയ അഭിഭാഷകന്‍റെ കാര്യം വ്യാഴാഴ്ച തീരുമാനിക്കും എന്ന് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം അറിയിച്ചിരുന്നു.
അഞ്ജലി വാഗ്‌മറെയെ സഹായിക്കാന്‍ നിയോഗിക്കപ്പെട്ട അഭിഭാഷകന്‍ കെ പി പവാര്‍ ഔദ്യോഗിക സ്ഥാനത്തു തുടരും.
പാകിസ്ഥാനില്‍ നിന്നുള്ള അഭിഭാഷകനെ തനിക്കു വേണ്ടി നിയമിക്കണമെന്ന് സ്പെഷ്യല്‍ കോടതി ജഡ്ജി എം എല്‍ തഹിലിയാനി മുമ്പാകെ കസബ് ബുധനാഴ്ച ആവശ്യപ്പെട്ടിരുന്നു.
വാഗ്‌മരെയ്ക്കെതിരെ ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച പൊതു താല്പര്യ ഹര്‍ജി പരിഗണിച്ച പ്രത്യേക കോടതി ജഡ്ജി എം എല്‍ തഹിലിയാനിയാണ് അഞ്ജലിക്ക് കസബിന്‍റെ അഭിഭാഷകയായി തുടരാനാവില്ല എന്ന് വിധിച്ചത്. ഇതേ കേസിലെ മറ്റൊരു സാക്ഷിയുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നതിനാലാണ് നടപടി.












Click it and Unblock the Notifications