പ്രിസൈഡിങ് ഓഫീസര്‍ ആത്മഹത്യക്ക് ശ്രമിച്ചു
ദിഫു(അസം): അസമില്‍ ഒരു പോളിംഗ് ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ കഴുത്തു മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു.
ദോക്മോക പോളിങ് ബൂത്തിലെ പ്രിസൈഡിങ് ഓഫീസര്‍ ദീനാനാഥ് ബസുമതാരിയാണ് പോളിംഗ് ബൂത്തിനടുത്തുള്ള കുളിമുറിയില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച് ആത്മത്യയ്ക്ക് ശ്രമിച്ചത്.
ഗുരുതരാവസ്ഥയില്‍ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആത്മഹത്യാശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
വ്യാഴാഴ്ച രാവിലെ പോളിംഗ് ആരംഭിയ്ക്കുന്നതിന് തൊട്ടു മുന്പായിരുന്നു സംഭവം. എന്നാല്‍ വോട്ടെടുപ്പിനെ ഇത് ബാധിച്ചില്ലെന്ന് അധികൃതര്‍ അറിയിച്ചു.












Click it and Unblock the Notifications