അദ്വാനിയ്ക്ക് നേരെയും ചെരിപ്പേറ്
കഡ്നി: മുതിര്‍ന്ന ബിജെപി നേതാവ് എല്‍കെ അദ്വാനിക്ക് നേരെ ചെരിപ്പേറ്. തിരഞ്ഞെടുപ്പ് റാലിക്കിടെ ബിജെപി പ്രവര്‍ത്തകനായ പവാസ് അഗര്‍വാളാണ് പാര്‍ട്ടിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായ അദ്വാനിയ്ക്ക് നേരെ ചെരിപ്പെറിഞ്ഞത്.
ചെരുപ്പ് അദ്വാനിയുടെ ദേഹത്ത് കൊണ്ടില്ല. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രശ്നം രാഷ്ട്രീയവത്കരിക്കാന്‍ ശ്രമിക്കില്ലെന്ന് ബിജെപി വക്താവ് അറിയിച്ചു.
അടുത്തിടെ ആഭ്യന്തര മന്ത്രി പി ചിദംബരത്തിന് ചെരിപ്പേറ് ലഭിച്ചത് വന്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സിഖ് വിരുദ്ധ കലാപത്തില്‍ ജഗദീഷ് ടൈറ്റ്ലറെ കുറ്റവിമുക്തനാക്കണമെന്ന് ആവശ്യപ്പെട്ട് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് നല്കിയതില്‍ പ്രതിഷേധിച്ച് മാധ്യമ പ്രവര്‍ത്തകനാണ് ചിദംബരത്തെ ചെരിപ്പെറിഞ്ഞത്.
ചിദംബരം പരാതി നല്കാത്തതിനെ തുടര്‍ന്ന് ദൈനിക് ജാഗരണ്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറായ ജെര്‍ണയില്‍ സിങിനെ പോലീസ് കേസെടുക്കാതെ വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications