അഭയ: ഡോക്ടര്‍ മുരളീകൃഷ്ണയ്ക്ക് സമന്‍സ്
തിരുവനന്തപുരം: സിസ്റ്റര്‍ അഭയയുടെ ആന്തരികാവയവ പരിശോധനാ ഫലമടങ്ങിയ വര്‍ക്ക് ബുക്ക് തിരുത്തിയ കേസില്‍ മുന്‍ ഫോറന്‍സിക് മേധാവി ഡോക്ടര്‍ മുരളീകൃഷ്ണയ്ക്ക് സമന്‍സ്.
സാക്ഷിമൊഴി നല്‍കാന്‍ മെയ് 19ന് ഇദ്ദേഹം കോടതിയില്‍ എത്തണമെന്ന് തിരുവനന്തപുരം ചീഫ് മജിസ്‌ട്രേട്ട് കോടതി ജഡ്‌ജി ആര്‍ ആര്‍ കമ്മത്ത് ഉത്തരവിട്ടിട്ടുണ്ട്. ഇതു കാണിച്ച് മുരളീകൃഷ്‌ണയ്‌ക്ക് സമന്‍സ് അയയ്‌ക്കാനും കമ്മത്ത് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
രാസപരിശോധനാ ലാബിന്റെ ഇപ്പോഴത്തെ മേധാവി ആര്‍ ഗീത ജോയിന്റ് കെമിക്കല്‍ എക്‌സാമിനര്‍ എം ചിത്ര എന്നിവര്‍ വര്‍ക്ക് ബുക്ക് തിരുത്തിയെന്നാണ് കേസ്. അഭയ ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ ജോമോന്‍ പുത്തന്‍പുരയ്‌ക്കലിന്റെ ഹര്‍ജിയിലാണ് കോടതി നടപടി.












Click it and Unblock the Notifications