Get Updates
Get notified of breaking news, exclusive insights, and must-see stories!

4 മണിക്കൂര്‍ പിന്നിട്ടപ്പോള്‍ 23ശതമാനം പോളിങ്‌

തിരുവനന്തപുരം: കേരളത്തില്‍ 20 മണ്ഡലങ്ങളിലും ആവേശകരമായ പോളിങ്‌. വോട്ടെടുപ്പ്‌ തുടങ്ങി നാലു മണിക്കൂറായപ്പോള്‍ 23ശതമാനം പോളിങാണ്‌ രേഖപ്പെടുത്തിയിട്ടുള്ളത്‌.

ഗ്രാമപ്രദേശങ്ങളിലെയും തീരപ്രദേശങ്ങളിലെയും ബൂത്തുകളില്‍ വോട്ടര്‍മാരുടെ വന്‍നിരയാണ്‌ കാണപ്പെടുന്നത്‌. ഇതുവരെയുള്ള അനൗദ്യോഗിക കണക്കുകളനുസരിച്ച്‌ പത്തനംതിട്ടയിലാണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ രേഖപ്പെടുത്തിത്‌.

ഇവിടെ മാത്രം 23ശതമാനം പേരാണ്‌ വോട്ടവകാശം വിനിയോഗിച്ചത്‌. ആലപ്പുഴയില്‍ 21 ശതമാനം പോളിങ്‌ നടന്നു. മലബാര്‍ മേഖലയില്‍ പൊന്നാനി, വടകര മണ്ഡലങ്ങലില്‍ 20ശതമാനത്തോളം പോളിങ്‌ നടന്നതായിട്ടാണ്‌ വിവരം.

2000 ബൂത്തുകളെ പ്രശ്‌നബാധിതങ്ങളായി കണക്കാക്കിയിട്ടുണ്ടെങ്കിലും ആദ്യ നാലു മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ എവിടെയും കാര്യമായ അക്രമസംഭവങ്ങള്‍ നടന്നിട്ടില്ലെന്ന്‌ പൊലീസ്‌ അറിയിച്ചു.

തിരുവനന്തപുരത്ത്‌ 11 മണിവരെ 15ശതമാനം പോളിങ്‌ നടന്നു. ഇവിടെ കോവളത്താണ്‌ ഏറ്റവും കൂടുതല്‍ പോളിങ്‌ നടന്നത്‌. രാവിലെ ഏഴു മുതല്‍ ഇടുക്കിയില്‍ കനത്ത പോളിങാണ്‌ നടക്കുന്നത്‌. 11 മണിയോടെതന്നെ ഇവിടെ 23ശതമാനം പോളിങ്‌ നടന്നതായിട്ടാണ്‌ വിവരം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+