കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സുരേഷ്‌ ഗോപിയും മുകേഷും വോട്ടുചെയ്‌തു

  • By Staff
Google Oneindia Malayalam News

തിരുവനന്തപുരം: തിരക്കിനിടയിലും പ്രമുഖ ചലച്ചിത്രതാരങ്ങളില്‍ ഏറെപ്പേരും വോട്ടുചെയ്യാനെത്തി. മമ്മൂട്ടി എറണാകുളത്തും, സുരേഷ്‌ ഗോപി തിരുവനന്തപുരത്തും വോട്ടു ചെയ്‌തു.

രണ്ടുപേരും രാവിലെതന്നെ വോട്ടുചെയ്യാനെത്തിയിരുന്നു. മമ്മൂട്ടി തിരിച്ചറിയല്‍കാര്‍ഡ്‌ എടുക്കാതെ വന്നതിനാല്‍ അല്‍പസമയം വൈകിയാണ്‌ വോട്ട്‌ ചെയ്യാന്‍ കഴിഞ്ഞത്‌. സുരേഷ്‌ ഗോപി ഭാര്യ രാധികയോടൊപ്പമാണ്‌ വോട്ട്‌ ചെയ്യാന്‍ എത്തിയത്‌.

ഏതെങ്കിലും രാഷ്‌‌ട്രീയ പാര്‍ട്ടിയെ നോക്കിയല്ല സ്ഥാനാര്‍ത്ഥിയുടെ ഗുണങ്ങള്‍ നോക്കിയാണ്‌ വോട്ടുരേഖപ്പെടുത്തുകയെന്ന്‌ സുരേഷ്‌ ഗോപി പറഞ്ഞു. നടന്‍ മുകേഷ്‌ കുടുംബസമേതം കൊല്ലത്തെ പട്ടത്താനം എസ്‌എന്‍ഡിപി സ്‌കൂളിലെ ബൂത്തില്‍ വോട്ടുചെയ്‌തു.

ജനപ്രതിനിധിയെ തിരഞ്ഞെടുക്കുമ്പോള്‍ ഭാഗഭാക്കാകുകയെന്നത്‌ ഒരു കര്‍ത്തവ്യമായി കണക്കാക്കുന്നതിനാലാണ്‌ വോട്ട്‌ ചെയ്യുന്നതെന്ന്‌ മുകേഷ്‌ പറഞ്ഞു.

ദീലീപിനും ഭാര്യ മഞ്‌ജുവിനും ഇത്തവണ വോട്ടുചെയ്യാന്‍ കഴിയില്ല. 'ബോ‍ഡി ഗാര്‍ഡ്‌' എന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി ഒറ്റപ്പാലത്താണ്‌ ദിലീപുള്ളത്‌.

തൃശൂരിലെ വീട്ടിലുള്ള മഞ്‌ജുവിനെയും കൂട്ടി വോട്ടുചെയ്യാന്‍ ഉച്ചയോടെ തോട്ടക്കാട്ടുള്ള ബൂത്തില്‍ എത്തുമെന്ന്‌ കുടുംബത്തെ അറിയിച്ചിരുന്നെങ്കിലും ഷൂട്ടിങ്‌ സെറ്റില്‍ നിന്നും മാറിനില്‍ക്കാന്‍ പറ്റാത്തതിനാല്‍ വോട്ട്‌ ചെയ്യേണ്ടെന്ന്‌ തീരുമാനിക്കുകയായിരുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X