തിരഞ്ഞെടുപ്പ് സമാധാനപരം; പോളിങ് നിരക്ക് കുറഞ്ഞു
തിരുവനന്തപുരം: പതിനഞ്ചാം ലോക്സഭയിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നടന്ന സംസ്ഥാനങ്ങളിലൊന്നായ കേരളത്തില്‍ 20 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് സമാധാനപരം. വോട്ടെടുപ്പിന്റെ സമയപരിധി അവസാനിച്ചപ്പോള്‍ 60 ശതമാനം ജനങ്ങള്‍ സമ്മതിദാനവകാശം വിനിയോഗിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.
ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് ആലപ്പുഴ മണ്ഡലത്തിലാണ്. 76 ശതമാനം സമ്മതിദായകര്‍ എറണാകുളത്ത് വോട്ട് രേഖപ്പെടുത്തി. ഏറ്റവും കുറവ് പോളിങ് 45.46 ശതമാനം തിരുവനന്തപുരം മണ്ഡലത്തിലാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
തിരുവനന്തപുരം (46%), ആറ്റിങ്ങല്‍ (52%), കൊല്ലം (57%), പത്തനംതിട്ട (61%), മാവേലിക്കര (60%), ആലപ്പുഴ (76%), കോട്ടയം (64), ഇടുക്കി (70%), എറണാകുളം (67.5%),ചാലക്കുടി (65%), തൃശൂര്‍ (61%), ആലത്തൂര്‍ (57%),പാലക്കാട് (57%), പൊന്നാനി (65%), മലപ്പുറം (64%), കോഴിക്കോട് (54%), വയനാട് (59%), വടകര (58%), കണ്ണൂര്‍ (74%),കാസര്‍കോഡ് (62%) എന്നിങ്ങനെയാണ് വിവിധ മണ്ഡലങ്ങളിലെ പോളിങ് നിരക്ക്.
ഒറ്റപ്പെട്ട സംഭവങ്ങള്‍ ഒഴിച്ചാല്‍ കാര്യമായ അനിഷ്ട സംഭവങ്ങളൊന്നും സംസ്ഥാനത്ത് ഉണ്ടായില്ല.തിരഞ്ഞെടുപ്പ് പ്രചാരണ സമാപനത്തിനിടെ വ്യാപകമായ ആക്രമണം ഉണ്ടായെങ്കിലും തിരഞ്ഞെടുപ്പിനിടെ ഗൗരവമേറിയ അക്രമ സംഭവങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നത് ശ്രദ്ധേയമാണ്. അതിനിടെ കാസര്‍കോഡ്, കണ്ണൂര്‍, വടകര, കോഴിക്കോട് എന്നീ മണ്ഡലങ്ങളില്‍ സി പി ഐ (എം) വ്യപകമായി കള്ളവോട്ടു ചെയ്തെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി ആരോപിച്ചു.
കോഴിക്കോട് ചേളന്നൂരില്‍ വോട്ട് ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞ് വീണ് മരിച്ചത് അല്പ നേരം സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. കണ്ണങ്കരമലയില് മാധവിയെന്ന സ്ത്രീയാണ് മരിച്ചത്. ഇവര്‍ക്ക് ഓപ്പണ്‍ വോട്ട് ചെയ്യാനുള്ള അവസരം പ്രിസൈഡിങ് ഓഫീസര്‍ നിഷേധിച്ചുവെന്ന് ആരോപണമുണ്ട്. ഇവര്‍ക്ക് തക്കസമയത്ത് ചികിത്സ ലഭിച്ചില്ലെന്നും പരാതിയുണ്ട്.
കോഴിക്കോട് ജില്ലയിലെ ബേപ്പൂര്‍ 34 ാം നമ്പര്‍ ബൂത്തില്‍ റീപോളിങ് പ്രഖ്യാപിച്ചു. വോട്ടിങ് യന്ത്രത്തില്‍ തകരാറ് കണ്ടെത്തിയതിനെ തുടര്‍ന്നാണിത്. ഈ ബൂത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യുമ്പോള്‍ ബിഎസ്പി സ്ഥാനാര്ത്ഥിയക്ക് വോട്ടു പതിയുന്നുവെന്ന് കണ്ടെത്തിയിരുന്നു.
ശക്തമായ നിലയിലാണ് രാവിലെ ഏഴിന് പോളിങ് ആരംഭിച്ചത്. പോളിങ് തുടങ്ങി ആദ്യത്തെ അഞ്ചു മണിക്കൂറില്‍ 30 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. എന്നാല്‍ രാവിലെ കണ്ട ആവേശമൊന്നും ഉച്ചയ്ക്ക് ശേഷം കാണാതെ വന്നതോടെ പോളിങ് മന്ദഗതിയിലായി.
സംസ്ഥാനത്തെ മിക്ക ബൂത്തുകളിലും രാവിലെ മുതല്‍ നല്ല തിരക്ക് ദൃശ്യമായിരുന്നു. സ്ഥാനാര്‍ത്ഥികളടക്കമുള്ള പ്രമുഖര്‍ രാവിലെ തന്നെ വോട്ട് ചെയ്തു. നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലായിരുന്നു പോളിങ് കൂടുതല്‍.
-
ആഡംബരവസ്തുക്കള്‍ സ്വന്തമാക്കും, മാതാവിന്റെ അസുഖങ്ങള്‍ മൂര്‍ച്ഛിക്കും, വിദേശയാത്രയ്ക്ക് അവസരം, നാൾഫലം -
'രഞ്ജിത്ത് ആ സ്ത്രീക്ക് ഞങ്ങളൊക്കെ നോക്കി നിൽക്കെ ഉമ്മ കൊടുത്തു, മുറിയിലേക്ക് കയറി';ശാന്തിവിള ദിനേശ് -
സോഷ്യൽ മീഡിയ താരം 'ഗുണ്ട ബിനു' അന്തരിച്ചു; കുറിപ്പുമായി നടി സ്നേഹ ശ്രീകുമാർ -
'ദിലീപ് മണ്ടനായിരിക്കും.. ഉടൻ വരും ആ മഹാൻ വിഗ്ഗും റോസ് പൗഡറും ഇട്ട്, തെറി വിളിപ്പിക്കും';ശാന്തിവിള ദിനേശ് -
സഹനത്തിന്റെയും ഉയർത്തെഴുന്നേൽപ്പിന്റെയും ഈസ്റ്റർ; നേരാം കുടുംബത്തിനും മാലോകർക്കും ആശംസകൾ -
സ്വർണ വിലയിൽ 17 ശതമാനത്തിൻ്റെ ഇടിവ്; ഇനിയൊരു തിരിച്ചുവരവ് ഇല്ലേ? തിരിച്ചടിക്കുള്ള കാരണങ്ങൾ -
ബിഗ് ടിക്കറ്റിൽ വീണ്ടും മലയാളി തിളക്കം; അതും 50 കോടി രൂപയുടെ വമ്പൻ സമ്മാനം..! ഷാജിക്ക് ഭാഗ്യനേട്ടം -
അബിൻ-വീണ പോരാട്ടം പ്രവചനാതീതം, റോഷി അഗസ്റ്റിൻ തോൽക്കും, കടന്നപ്പള്ളിക്ക് വെല്ലുവിളി, പ്രവചിച്ച് സർവേ -
പവർഫുൾ കുബേര യോഗം വിഷു ദിനത്തിൽ; ഈ രാശിക്കാരിലേക്ക് പണം ഒഴുകിവരും, നല്ല ജോലി കിട്ടും..! -
സംസ്ഥാനത്ത് നാല് ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; യെല്ലോ അലർട്ട്, കാറ്റ് വീശിയേക്കും, ഇടിമിന്നൽ സൂക്ഷിക്കുക -
അമേരിക്കക്ക് വൻ തിരിച്ചടി; 24 മണിക്കൂറിനിടെ രണ്ടാമത്തെ യുദ്ധവിമാനവും ഇറാൻ തകർത്തു -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി സ്വപ്നം മാത്രം; മെഹ്ക്രി സർക്കിളിൽ ഫ്ലൈഓവർ വരുന്നു, ചിലവ് 420 കോടി!












Click it and Unblock the Notifications