പോളിങ് അവസാനഘട്ടത്തിലേക്ക്
കൊച്ചി: സംസ്ഥാനത്ത് പോളിങ് അവസാന ഘട്ടത്തിലേക്ക് നീങ്ങവെള് 56 ശതമാനത്തോളം പേര്‍ സമ്മതിദാനവകാശം വിനിയോഗിച്ചതായി അധികൃതര്‍ അറിയിച്ചു.നഗരപ്രദേശങ്ങളെ അപേക്ഷിച്ച് ഗ്രാമപ്രദേശങ്ങളിലാണ് പോളിങ് നിരക്ക് കൂടുതല്‍. ആലത്തൂര്‍, ആലപ്പുഴ, കണ്ണൂര്‍, കോട്ടയം എന്നിവിടങ്ങളിലാണ് ഉയര്‍ന്ന് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.
ആലത്തൂര്‍ മണ്ഡലത്തിലുണ്ടായ ചില അനിഷ്ട സംഭവങ്ങളൊഴിച്ചാല്‍ സംസ്ഥാനത്തെ വോട്ടെടുപ്പ് പൊതുവെ സമാധാനപരമാണ്. ആലത്തൂരിലെ കിഴക്കഞ്ചേരിയിലെ പത്ത് ബൂത്തില്‍ റീപോളിങ് വേണമെന്ന് കെപിസിസി ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് കത്ത് ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ക്ക് കൈമാറിയെന്ന് യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.
ഉച്ചയ്‌ക്ക് 12 മണി വരെ 65 ലക്ഷത്തോളം പേര്‍ വോട്ട് ചെയ്‌തുവെന്നാണ് അനൗദ്യോഗിക റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications