എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലം: ചാണ്ടി
കോട്ടയം: പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി പുതുപ്പള്ളിയിലെ അങ്ങാടിപ്പള്ളി ബൂത്തില്‍ വോട്ടവകാശം രേഖപ്പെടുത്തി.
കേരളത്തില്‍ 1977 ലെ ഫലമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നതെന്ന് വോട്ടുരേഖപ്പെടുത്തി പുറത്തെത്തിയ ഉമ്മന്‍ ചാണ്ടി മാധ്യമ പ്രവര്‍ത്തകരോടു പറഞ്ഞു.
നിലവില്‍ എല്ലാ ഘടകങ്ങളും യുഡിഎഫിന് അനുകൂലമാണ്. യുഡിഎഫ് ഒറ്റക്കെട്ടാണ്. എന്നാല്‍ യുഡിഎഫിനെ എതിര്‍ക്കുന്നവര്‍ പല ഭാഷയില്‍ സംസാരിക്കുന്നു.എറ്റവുമൊടുവില്‍ കോട്ടയത്തെ സംഘര്‍ഷത്തിലൂടെ സിപിഎം - ബിജെപി വോട്ടു കച്ചവടവും പുറത്തു വന്നതായി ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പുറമേയ്ക്കു വര്‍ഗീയ വിരുദ്ധത പറയുന്ന സിപിഎം വോട്ടിനു വേണ്ടി എന്തിനും തയ്യാറാകുമെന്നും ഈ തിരഞ്ഞെടുപ്പോടെ ഉറപ്പായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി
മകനോടൊപ്പമാണ് ഉമ്മന്‍ ചാണ്ടി വോട്ടുചെയ്യാനെത്തിയത്. പിന്നീട് അദ്ദേഹം നെടുമ്പാശേരിക്കു പോയി. അവിടെ നിന്ന് വിമാനത്തില്‍ കരിപ്പൂരിലേക്കു പോകും. മലബാര്‍ മേഖലയിലെ മണ്ഡലങ്ങളില്‍ അദ്ദേഹം പര്യടനം നടത്തുന്നുണ്ട്
കേരള കോണ്‍ഗ്രസ് നേതാവ് കെ.എം മാണി, യുഡിഎഫ് സ്ഥാനാര്ഥി ജോസ് കെ മാണി എന്നിവര്‍ പാലായില്‍ വോട്ടു ചെയ്തു. കേരളത്തില്‍ യുഡിഎഫ് തരംഗമാണെന്നു കെ.എം മാണി അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications