പിണറായിയും മുരളിയും വോട്ടുചെയ്‌തു
കണ്ണൂര്‍: യുഡിഎഫ് പരിഭ്രാന്തിയിലാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. പരാജയഭീതികൊണ്ട് യുഡിഎഫ് വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്യുന്നുണ്ടെന്ന് പിണറായി ആരോപിച്ചു.
പിണറായി അമല സ്‌കൂളില്‍ വോട്ടു രേഖപ്പെടുത്തിയശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതിനിടെ എന്‍സിപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ കെ മുരളീധരന്‍ കോഴിക്കോട്ട് വോട്ടുചെയ്‌തു.
കോഴിക്കോട്ട് എന്‍സിപി സ്ഥാനാര്‍ത്ഥിയില്ലാത്തതിനാല്‍ അദ്ദേഹം ആര്‍ക്കാണ് വോട്ടുചെയ്‌തിട്ടുണ്ടാവുകയെന്നത് കൗതുകമുണര്‍ത്തുന്നുണ്ട്. വോട്ടുചെയ്‌തു കഴിഞ്ഞ ശേഷം വയനാട്ടില്‍ തനിക്ക് വിജയസാധ്യതയുണ്ടെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.












Click it and Unblock the Notifications