Get Updates
Get notified of breaking news, exclusive insights, and must-see stories!

ശശി തരൂര്‍ ഉള്‍പ്പെടെ പ്രമുഖര്‍ വോട്ട്‌ ചെയ്‌തു

തിരുവനന്തപുരം: വിവിധ കക്ഷികളുടെ സ്ഥാനാര്‍ത്ഥികളുള്‍പ്പെടെ പല പ്രമുഖരും വ്യാഴാഴ്‌ച രാവിലെ തന്നെ വോട്ട്‌ രേഖപ്പെടുത്തി.

തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥി ശശി തരൂരും കുടുംബാംഗങ്ങളും കവടിയാര്‍ ജവഹര്‍നഗര്‍ ഗവണ്‍മെന്റ്‌ എല്‍പി സ്‌കൂളില്‍ വോട്ടുചെയ്‌തു. പന്തളം സുധാകരനും തരൂരിനൊപ്പം വോട്ടുചെയ്യാന്‍ എത്തിയിരുന്നു.

തിരുവനന്തപുരത്തെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി രാമചന്ദ്രന്‍ നായര്‍ കരമന കാലടി സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ വോട്ട്‌ രേഖപ്പെടുത്തി. കെപിസിസി അധ്യക്ഷന്‍ രമേശ്‌ ചെന്നിത്തല മാവേലിക്കരയില്‍ വോട്ടുചെയ്‌തു.

മുസ്ലീം ലീഗ്‌ സംസ്ഥാന അധ്യക്ഷന്‍ പാണക്കാട്‌ മുഹമ്മദലി ശിഹാബ്‌ തങ്ങളും സംസ്ഥാന ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടിയും പാണക്കാട്‌ സികെഎം സ്‌കൂളില്‍ വോട്ടുരേഖപ്പടുത്തി.

മന്ത്രി ബിനോയ്‌ വിശ്വം കോഴിക്കോട്‌ തൊണ്ടയാട്‌ ചിന്മയ വിദ്യാലയത്തില്‍ വോട്ടുചെയ്‌തു. വയനാട്ടിലെ യുഡിഎഫ്‌ സ്ഥാനാര്‍ത്ഥിയുടെ വോട്ട്‌ കൊച്ചിയിലാണ്‌. രാവിലെ തന്നെ അദ്ദേഹം വോട്ടുചെയ്യാനെത്തി.

ആലപ്പുഴയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി കെ.എസ്‌ മനോജ്‌ തുമ്പോളി സെന്റ്‌ തോമസ്‌ ഹൈസ്‌കൂളിലാണ്‌ വോട്ടുചെയ്‌തത്‌. വടകരയിലെ എല്‍ഡിഎഫ്‌ സ്ഥാനാര്‍ത്ഥി പി സതീദേവി ചേന്ദമംഗലം യുപി സ്‌കൂളില്‍ വോട്ടുചെയ്‌തു.

സ്ഥാനാര്‍ത്ഥികളായ പി രാജേന്ദ്രന്‍, എ സമ്പത്ത്‌, യു.പി ജോസഫ്‌, പി.കെ ബിജു, മുഹമ്മദ്‌ റിയാസ്‌, പി.സി ചാക്കോ, മുല്ലപ്പള്ളി രാമചന്ദ്രന്‍ എന്നിവരും രാവിലെതന്നെ വോട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+