രാജേന്ദ്രന് കരുണാകരനോട് വോട്ടഭ്യര്‍ത്ഥന നടത്തി

പൂങ്കുന്നത്തെ കോര്‍പ്പറേഷന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ രാവിലെ ഏഴരയോടെയാണ് കരുണാകരന്‍ വോട്ട് ചെയ്യാനെത്തിയത്. ഇതേ സമയത്ത് സ്‌കൂളിലെ മറ്റൊരു ബൂത്തില്‍ വോട്ട് ചെയ്യാന്‍ എത്തിയ മന്ത്രി രാജേന്ദ്രന്‍ കരുണാകരന്റെ അടുത്തുവന്നു കുശലം പറഞ്ഞു.
ഇതിനിടെ തൃശൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സിഎന്‍ ജയദേവന്റെ കാര്യം മറക്കില്ലല്ലോയെന്ന് ചോദിക്കുകയും ചെയ്‌തു. ഇതാണ് പ്രശ്‌നമായത്.
പോളിങ് സ്‌റ്റേഷനുകളില്‍ വോട്ട് ചോദിക്കരുതെന്ന ചട്ടം മന്ത്രി ലംഘിച്ചുവെന്നാണ് ആരോപണം. കോണ്‍ഗ്രസ് നേതാക്കള്‍ മന്ത്രിയ്‌ക്കെതിരെ പരാതി നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.












Click it and Unblock the Notifications