കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആദ്യഘട്ടത്തില്‍ 60% പോളിങ്

  • By Staff
Google Oneindia Malayalam News

ദില്ലി: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍ കേരളമുള്‍പ്പെടെ 15 സംസ്ഥാനങ്ങളിലും രണ്ട്‌ കേന്ദ്രഭരണപ്രദേശങ്ങളിലും വ്യാഴാഴ്‌ച നടന്ന പോളിങ്ങില്‍ 60 ശതമാനം പേര്‍ വോട്ട്‌ രേഖപ്പെടുത്തിയിട്ടുണ്ടെന്ന്‌ പ്രാഥമിക കണക്ക്‌. ആദ്യഘട്ട വോട്ടെടുപ്പില്‍ 14.30 കോടി ജനങ്ങള്‍ പോളിങ് ബൂത്തിലെത്തിയതായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.

86 ശതമാനം ആളുകള്‍ വോട്ടവകാശം വിനിയോഗിച്ച ലക്ഷദ്വീപിലാണ് ഏറ്റവും കൂടുതല്‍ പോളിംഗ് ശതമാനം. ആന്ധ്രയില്‍ 65 ശതമാനം, മഹാരാഷ്ട്രയില്‍ 64 ശതമാനം, യുപി, ഝാര്‍ഖണ്ഡ് എന്നിവിടങ്ങളില്‍ 50 ശതമാനവും പോളിംഗ് രേഖപ്പെടുത്തി. ഛത്തീസ്ഗഡില്‍ 51 ശതമാനം ആളുകള്‍ വോട്ടവകാശം വിനിയോഗിച്ചപ്പോള്‍ ഒറീസയില്‍ 53 ശതമാനം സമ്മതിദായകര്‍ വോട്ട് രേഖപ്പെടുത്തി.

വിവിധ സംസ്ഥാനങ്ങളിലെ നക്‌സല്‍ബാധിത പ്രദേശങ്ങളില്‍ വോട്ടെടുപ്പിനോടനുബന്ധിച്ചുനടന്ന അക്രമങ്ങളില്‍ 19 പേര്‍ കൊല്ലപ്പെടുകയും ഒട്ടേറെപ്പേര്‍ക്ക്‌ പരിക്കേല്‍ക്കുകയും ചെയ്‌തു. എങ്കിലും ഒന്നാംഘട്ട തിരഞ്ഞെടുപ്പ്‌ പൊതുവെ സമാധാനപരമായിരുന്നുവെന്ന്‌ തിരഞ്ഞെടുപ്പ്‌ കമ്മീഷന്‍ വൃത്തങ്ങള്‍ അറിയിച്ചു.

നക്‌സല്‍ ബാധിത മേഖലകളില്‍ തിരഞ്ഞെടുപ്പിന്‌ 25 ഹെലികോപ്‌റ്ററുകള്‍ പ്രയോജനപ്പെടുത്തിയിരുന്നു. ഒന്നാംഘട്ടത്തിലുണ്ടായിരുന്ന 1.85 ലക്ഷം പോളിങ്‌ ബൂത്തുകളില്‍ 76,000 എണ്ണം നക്‌സല്‍ ബാധിത ജില്ലകളിലാണ്‌.

മൊത്തം 124 ലോക്‌സഭാമണ്ഡലങ്ങളിലാണ്‌ വ്യാഴാഴ്‌ച വോട്ടെടുപ്പ്‌ നടന്നത്‌. 122 വനിതകള്‍ ഉള്‍പ്പെടെ 1,715 സ്ഥാനാര്‍ത്ഥികളാണ് ആദ്യഘട്ടത്തില്‍ മത്സരിച്ചത്. ഇതോടൊപ്പം ആന്ധ്രാപ്രദേശ്‌, ഒറീസ്സ എന്നിവിടങ്ങളിലെ പകുതിയോളം നിയമസഭാ സീറ്റുകളിലും വോട്ടെടുപ്പ്‌ നടന്നു.

ലാലുപ്രസാദ് യാദവ്, ശശി തരൂര്‍,മുരളീ മനോഹര്‍ ജോഷി, യശ്വന്ത് സിന്‍‌ഹ, പ്രഫുല്‍ പട്ടേല്‍, കെ ചന്ദ്രശേഖര റാവു, രേണുകാ ചൌധരി, ജസ്പാല്‍ റെഡ്ഡി, തുടങ്ങിയ പ്രമുഖര്‍ ഒന്നാംഘട്ടത്തില്‍ ജനവിധി തേടിയവരില്‍ ഉള്‍പ്പെടുന്നു.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X