പീഡനം അബോധാവസ്ഥയിലായ കുട്ടി മരിച്ചു
ദില്ലി: അധ്യാപികയുടെ പീഡനത്തെ തുടര്‍ന്ന് ബോധരഹിതയായി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന 11കാരി മരിച്ചു. ദില്ലി നരേല എംസി പ്രൈമറി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ ഷാനുവാണ് മരിച്ചത്.
ചോദ്യത്തിനുത്തരം നല്കാത്തതിനെ തുടര്‍ന്ന് അരിശം മൂത്ത അധ്യാപിക കുട്ടിയെ മര്‍ദ്ദിയ്ക്കുകയും രണ്ട് മണിക്കൂറോളം വെയിലത്ത് നിര്‍ത്തുകയുമായിരുന്നു. അവശയായ പെണ്‍കുട്ടിയെ രക്ഷിതാക്കളും സ്കൂളധികൃതരും ചേര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ഗുരുതരാവസ്ഥയിലാണ് കുട്ടിയെ സ്കൂളിലെത്തിച്ചതെന്ന് ഡോക്ടര്‍മാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
സംഭവത്തെ തുടര്‍ന്ന് അധ്യാപികയായ മഞ്ജു ഒളിവില്‍ പോയിരിക്കുകയാണ്.












Click it and Unblock the Notifications