സ്ഫോടനം: എംഎല്‍എയുടെ മകന് പരിക്ക്
കണ്ണൂര്‍: പാട്യം പത്തായക്കുന്ന് ഓട്ടച്ചിമാക്കൂലിലുണ്ടായ സ്ഫോടനത്തില്‍ പി ജയരാജന്‍ എംഎല്‍എയുടെ മകന്‍ ഉള്‍പ്പെടെ രണ്ട് പേര്‍ക്ക് പരിക്കേറ്റു.
എംഎല്‍എയുടെ മകന്‍ ആശിഷ് രാജ്, ടിപി ആഘോഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. വ്യാഴാഴ്ച രാത്രി എട്ടു മണിയോടെയായിരുന്നു സ്ഫോടനം.
ആശിഷിന് മുഖത്തും കൈയ്ക്കും ആഘോഷിന് കൈയ്ക്കുമാണ് പരിക്കേറ്റത്. ഇരുവരെയും കോഴിക്കോട് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍
പ്രവേശിപ്പിച്ചു.
സ്ഫോടനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ വ്യക്തമല്ല. കൂടുതല്‍ സൂചനകള്‍ പുറത്തു വിടാന്‍ പോലീസ് തയാറായിട്ടില്ല. ഇരുവരെയും അടിയന്തിര
ശസ്ത്രക്രിയയ്ക്ക് വിധേയരാക്കിയിട്ടുണ്ട്.
വ്യാഴാഴ്ച രാത്രി പാട്യം പുതിയ തെരുവില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ബോംബേറ് നടന്നിരുന്നു. എട്ട് സ്ഫോടനങ്ങള്‍ വരെ ഉണ്ടായതായി
റിപ്പോര്‍ട്ടുകളുണ്ട്.












Click it and Unblock the Notifications